---
title: "പാലിയേറ്റീവ് പരിചരണത്തിനായി സാന്‍ മെറ്റല്‍സ് വാഹനം നല്‍കി "
english_title: "San Metals provided the vehicle for palliative care"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153910/san-metals-provided-the-vehicle-for-palliative-care"
published_at: "2023-10-15T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bea442216f_000_8_chinmaya.JPG"
keywords: []
---

# പാലിയേറ്റീവ് പരിചരണത്തിനായി സാന്‍ മെറ്റല്‍സ് വാഹനം നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണത്തിന് വേണ്ടി പേരാമ്പ്ര സാന്‍ മെറ്റല്‍സ് ഉടമ വാഹനം നല്‍കി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണത്തിന് വേണ്ടി പേരാമ്പ്ര സാന്‍ മെറ്റല്‍സ് ഉടമ വാഹനം നല്‍കി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.എം. റീന അദ്ധ്യക്ഷയായി.

പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ പ്രിയേഷ്, ശ്രീലജ, മിനി പൊന്‍പറ, മെമ്പര്‍മാരായ രാഗേഷ്, കെ.കെ പ്രേമന്‍, എന്നിവരും രാജന്‍ മരുതേരി, ടി.പി. കുഞ്ഞനന്തന്‍, ഷാഹി, ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, കെ.വി. ബാലന്‍, ബാബു കൈ താവില്‍, സാന്‍ മെറ്റല്‍സ് പ്രതിനിധികളായ ഷൗക്കത്ത്, യഹ്ഷാനും ഒ.പി.മുഹമ്മദ്, സത്യന്‍ സ്‌നേഹ, ഡോ.സി.കെ.വിനോദ്, ഡോ. സഫല, തറുവയ് ഹാജി, ചാലില്‍ അലി എന്നിവര്‍ സംസാരിച്ചു.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും വിനോദ് തിരുവോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153910/san-metals-provided-the-vehicle-for-palliative-care)