---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ "
english_title: "Valambara Jatha as part of Cheruvannur Gram Panchayat Kerala Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153958/valambara-jatha-as-part-of-cheruvannur-gram-panchayat-kerala-festival"
published_at: "2023-10-15T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c0f868866f_000_8_chinmaya.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മുയിപ്പോത്ത് ചെമ്പ്രാട്ട് കുളം പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മുയിപ്പോത്ത് എം യു പി സ്‌കൂളില്‍ സമാപിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മുയിപ്പോത്ത് ചെമ്പ്രാട്ട് കുളം പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മുയിപ്പോത്ത് എം യു പി സ്‌കൂളില്‍ സമാപിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.പി ഷോബിഷ്, ഇ.കെ സുബൈദ, മുംതാസ് പി, എ.കെ ഉമ്മര്‍, രഘു ആവള, ഇ.കെ ഷൈജ, സ്വാഗത സംഘം ഭാരവാഹികളായ കിഷോര്‍ കാന്ത് മുയിപ്പോത്ത്, കെ.വി പ്രേമന്‍, പി.എം അസീസ്, പ്രകാശന്‍ കട്ടയാട്ട്, കെ.വി ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153958/valambara-jatha-as-part-of-cheruvannur-gram-panchayat-kerala-festival)