---
title: "പേരാമ്പ്ര പട്ടണത്തിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു "
english_title: "A man who was under treatment died after breaking his neck bone after falling in Perampra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153977/a-man-who-was-under-treatment-died-after-breaking-his-neck-bone-after-falling-in-perampra-town"
published_at: "2023-10-15T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c1a7c263b0_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര പട്ടണത്തിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പേരാമ്പ്ര നീലോത്ത് ഉണ്ണി നായര്‍ ആണ് മരിച്ചത്.. രണ്ടു മാസം മുമ്പ് പേരാമ്പ്ര ടൗണില്‍ വീണ് കഴുത്തിന്റെ എല്ല് പൊട്ടി ചികിത്സയിലായിരുന്നു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പേരാമ്പ്ര നീലോത്ത് ഉണ്ണി നായര്‍ ആണ് മരിച്ചത്.. രണ്ടു മാസം മുമ്പ് പേരാമ്പ്ര ടൗണില്‍ വീണ് കഴുത്തിന്റെ എല്ല് പൊട്ടി ചികിത്സയിലായിരുന്നു.

1975 ല്‍ അടിയന്തിരാവസ്ഥയില്‍ പേരാമ്പ്ര ലോക്കലിലെ മൊഴോത്ത് ചാല്‍ കേന്ദ്രമായി രൂപീകരിച്ച സിപിഐഎം പാര്‍ട്ടി ബ്രാഞ്ചില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ബീഡിത്തൊലാളി, പാക്കിംഗ് തൊഴിലാളി, ലോട്ടറി തൊഴിലാളി എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ ജാനു, മക്കള്‍ രമ (കൂത്താളി), പ്രശാന്ത് (ബഹറിന്‍). മരുമക്കള്‍ സത്യന്‍ (ഖത്തര്‍), ലിജി (കിഴക്കന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153977/a-man-who-was-under-treatment-died-after-breaking-his-neck-bone-after-falling-in-perampra-town)