---
title: "ഇന്ത്യ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഐവിന്‍ അമല്‍നെ അനുമോദിച്ചു"
english_title: "Congratulations to Ivin Amal on his entry in the India Book of Records"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15398/congratulations-to-ivin-amal-on-his-entry-in-the-india-book-of-records"
published_at: "2021-12-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2fb76aade7_WATER MARK.JPG"
keywords: []
---

# ഇന്ത്യ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഐവിന്‍ അമല്‍നെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഇന്ത്യ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഐവിന്‍ അമല്‍ ആയടത്തിലിനെ അനുമോദിച്ചു. ചേനോളി പ്രിയദര്‍ശനി കൂട്ടായ്മയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര: **ഇന്ത്യ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഐവിന്‍ അമല്‍ ആയടത്തിലിനെ അനുമോദിച്ചു. ചേനോളി പ്രിയദര്‍ശനി കൂട്ടായ്മയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

നാടിന്റെ അഭിമാനമായ ചേനോളിയിലെ ഒന്നര വയസ്സുകാരന്‍ ഐവിന്‍ അമലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

32 മൃഗങ്ങള്‍, 14 പ്രാണികള്‍, 11 പച്ചക്കറികള്‍, 27 വാഹനങ്ങള്‍, 13 ജലജീവികള്‍, 14 ഉപകരണങ്ങള്‍, 4 പൂക്കള്‍, 7 നിറങ്ങള്‍, 36 വസ്തുക്കള്‍, 13 പക്ഷികള്‍, 3 നൃത്ത രൂപങ്ങള്‍, 6 ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ ഞൊടിയിടയില്‍ പറഞ്ഞാണ് ഒന്നര വയസ്സുകാരന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

കൂടാതെ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളും കേരളത്തിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഐവിന്‍ എളുപ്പത്തില്‍ പറയും. ഇതിന് പുറമെ ഏഴു പൊതു ചോദ്യങ്ങള്‍ക്കും കുഞ്ഞ് ഐവിന്റെ കയ്യില്‍ ഉത്തരമുണ്ട്. ചെനോളിയിലെ ആയടത്തില്‍ അമലിന്റെയും അശ്വതിയുടെയും മകനാണ് ഐവിന്‍.

കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് വി.കെ. രമേശന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ ആയടത്തില്‍ സ്വാഗതം പറഞ്ഞു. ദീപേഷ് തുമ്പ കണ്ടി അധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15398/congratulations-to-ivin-amal-on-his-entry-in-the-india-book-of-records)