---
title: "സ്വതന്ത്ര പലസ്തീനാണ് നീതി; ബഹുജനറാലി സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി "
english_title: "Free Palestine is justice; Welfare party organizes mass rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154073/free-palestine-is-justice-welfare-party-organizes-mass-rally"
published_at: "2023-10-16T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cd0260d334_1_awe2.jpg"
keywords: []
---

# സ്വതന്ത്ര പലസ്തീനാണ് നീതി; ബഹുജനറാലി സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി 

> **Lead Summary:** പേരാമ്പ്ര** :** സ്വതന്ത്ര പലസ്തീനാണ് നീതി എന്ന മുദ്രാവാക്യം ഉയര്‍ത്തി വെല്‍ഫയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര** :** സ്വതന്ത്ര പലസ്തീനാണ് നീതി എന്ന മുദ്രാവാക്യം ഉയര്‍ത്തി വെല്‍ഫയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.

അമീന്‍മുയിപ്പൊത്ത് റാലി ഉദ്ഘാടനം ചെയ്തു. പലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ മനുഷ്യ കുരുതി അവസാനിപ്പിച്ചു സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കലാണ് ശാശ്വത പരിഹാരമെന്ന് റാലി ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ രാഷ്ട്രത്തിനു പിന്തുണ പ്രഖ്യാപിച്ച മോഡി സര്‍ക്കാര്‍ ഇന്ത്യക്ക് നാണക്കേടാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എം.ടി അഷ്റഫ് അധ്യക്ഷത വഹിച്ചു.

വി.എം നൗഫല്‍, സിറാജ് മേപ്പയ്യൂര്‍, വി.പി അസീസ് എന്നിവര്‍ സംസാരിച്ചു. കെ.പി.ആര്‍ അഫീഫ്, സമീര്‍ അരിക്കുളം, സല്‍മാന്‍, എം.കെ ഫാത്തിമ, റഫീഖ് പേരാമ്പ്ര, റൈഹാനത് അരിക്കുളം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154073/free-palestine-is-justice-welfare-party-organizes-mass-rally)