---
title: "പാലേരിയില്‍ ഇനി ഊണിന് 30 രൂപ"
english_title: "30 rupees per meal in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154159/30-rupees-per-meal-in-paleri"
published_at: "2023-10-16T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d0e59f1379_1_food1.jpg"
keywords: []
---

# പാലേരിയില്‍ ഇനി ഊണിന് 30 രൂപ

> **Lead Summary:** ** പാലേരി**: പാലേരിയില്‍ ഇനി ഊണിന് 30 രൂപ. സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതി പ്രകാരം 2020 സ്പതംബര്‍ മുതല്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം ഇനി മുതല്‍ പാലേരി ടൗണിലെ പുതിയ കെട്ടിടത്തിലേക്ക്.

## Article Content

** പാലേരി**: പാലേരിയില്‍ ഇനി ഊണിന് 30 രൂപ. സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതി പ്രകാരം 2020 സ്പതംബര്‍ മുതല്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം ഇനി മുതല്‍ പാലേരി ടൗണിലെ പുതിയ കെട്ടിടത്തിലേക്ക്.

പാലേരി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം മാറ്റിയത്. ഇവിടെ ഉച്ചയൂണിന് 30 രൂപയും ഊണ്‍ പാര്‍സലിന് 35 രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ കാലത്തും വൈകിട്ടും ചായയും പൊറോട്ടാ, പത്തിരി, നൂല്‍പുട്ട്, വെള്ളാപ്പം, കപ്പ തുടങ്ങിയ ഭക്ഷണങ്ങളും എണ്ണകടികളും ലഭ്യമാണ്.

കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ സെഡ്.എ സല്‍മാന്‍, കെ.വി. അശോകന്‍, എന്‍.പി. സത്യവതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍, കുടുംബശ്രീ അംഗം സ്രെകട്ടറി ശ്രീജിത്ത്, ബ്ലോക്ക് കോ. ഓഡിനേറ്റര്‍ അശ്വന്ത്, ചങ്ങരോത്ത് സഹകരണ ബാങ്ക് സെക്രട്ടറി വി.എം. ശോഭ, എം. വിശ്വനാഥന്‍, ഹാഷിം തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സിഡിഎസ് ചെയര്‍ പേഴ്സണ്‍ യു. അനിത സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ. രമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154159/30-rupees-per-meal-in-paleri)