---
title: "ലോക ഭക്ഷ്യ ദിനത്തില്‍ നാടന്‍ ഭക്ഷണവിഭവങ്ങള്‍ ഒരുക്കി രക്ഷിതാക്കള്‍ "
english_title: "Parents prepare local food on World Food Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154220/parents-prepare-local-food-on-world-food-day"
published_at: "2023-10-16T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d38a453019_1_m2.JPG"
keywords: []
---

# ലോക ഭക്ഷ്യ ദിനത്തില്‍ നാടന്‍ ഭക്ഷണവിഭവങ്ങള്‍ ഒരുക്കി രക്ഷിതാക്കള്‍ 

> **Lead Summary:** ** ചങ്ങരോത്ത് : ** ലോക ഭക്ഷ്യ ദിനത്തില്‍ മുപ്പതോളം നാടന്‍ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു കൊണ്ട് ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളിലെ രക്ഷിതാക്കള്‍ മാതൃകയായി.

## Article Content

** ചങ്ങരോത്ത് : ** ലോക ഭക്ഷ്യ ദിനത്തില്‍ മുപ്പതോളം നാടന്‍ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു കൊണ്ട് ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളിലെ രക്ഷിതാക്കള്‍ മാതൃകയായി.

രോഗം ക്ഷണിച്ചു വരുത്തുന്ന ആധുനിക ഭക്ഷണ ശീലങ്ങള്‍ മാറ്റി നമ്മുടെ തനിമയിലേക്ക് വെളിച്ചം വീശുന്ന വിഭവങ്ങള്‍ നേരിട്ട് കാണുവാനും രുചിച്ചറിയുവാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.

ഉപ്പുമാവ്, പത്തിരി, നൂലപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, കപ്പപ്പുഴുക്ക്, കടലപ്പുഴുക്ക്, ഉപ്പിലിട്ടത്, കഞ്ഞി, ദോശ, പുട്ട്, പലവിധം ഇലയട, കൊഴുക്കട്ട, അരിയുണ്ട, മധുര കൊഴുക്കട്ട, പാലപ്പം, ഉള്ളി വട, കപ്പ, ചിക്കന്‍ കറി, കുക്കറപ്പം തുടങ്ങിയ വിഭവങ്ങളാണ് കുട്ടികള്‍ നേരിട്ട് നാടന്‍ രുചി അനുഭവിച്ചറിഞ്ഞത്.

പ്രധാനാധ്യാപകന്‍ എം.കെ പ്രദീപന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സുനില്‍ സ്വാഗതവും വി. രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154220/parents-prepare-local-food-on-world-food-day)