---
title: "പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സിന്റെ വാര്‍ഷികവും നവമി ദിനാഘോഷവും "
english_title: "Anniversary and Navami Day Celebration of Perampra Sriragam Institute of Music & Arts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154257/anniversary-and-navami-day-celebration-of-perampra-sriragam-institute-of-music-arts"
published_at: "2023-10-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d5823db2a0_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സിന്റെ വാര്‍ഷികവും നവമി ദിനാഘോഷവും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സിന്റെ വാര്‍ഷികവും നവമി ദിനാഘോഷവും ഒക്ടോബര്‍ 21 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് & ആര്‍ട്‌സിന്റെ വാര്‍ഷികവും നവമി ദിനാഘോഷവും ഒക്ടോബര്‍ 21 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. കൈതപ്രത്തിന്റെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി നാല്പതോളം ഗായകര്‍ അണിനിരക്കുന്ന സ്വാഗത ഗാന സമര്‍പ്പണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.

തുടര്‍ന്ന് 101 ശ്രീരാഗം ഗായകര്‍ അണിനിരക്കുന്ന സംഗീത യജ്ഞ ഗാനവിരുന്ന് ആഘോഷ പരിപാടിയില്‍ ഏറെ ശ്രദ്ധേയമായിരിക്കും. ചിത്രകലാ വിദ്യാര്‍ത്ഥികളുടെ ശ്രീരാഗ ചിത്രകവും, വയലിന്‍ കീബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വെസ്റ്റേണ്‍ ബാന്റ് പ്രോഗ്രാമും ഉണ്ടായിരിക്കും.

ശ്രീരാഗം സംഗീത വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റവും ഉണ്ടായിരിക്കും. തലേ ദിവസമായ ഒക്ടോബര്‍ 20 ന് വൈകുന്നേരം പേരാമ്പ്രയില്‍ വിളംബര ഘോഷയാത്രയും ഉണ്ടാവും.

ശ്രീരാഗം സംഗീത വിദ്യാര്‍ത്ഥികള്‍ ആലപിച്ച പറശ്ശിനി മുത്തപ്പ ഭക്തിഗാന വീഡിയോ ആല്‍ബം പ്രകാശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി വാര്‍ഷികാഘോഷ വേദിയില്‍ നിര്‍വഹിക്കുമെന്നും പത്ര സമ്മേളനത്തില്‍ ശ്രീരാഗം ഡയറക്ടറും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ സി.എം കുഞ്ഞിമൊയ്തീന്‍, വിജയശ്രീ രാജീവ്, സനല്‍ കുമാര്‍, ശ്രീജ.എ.പി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154257/anniversary-and-navami-day-celebration-of-perampra-sriragam-institute-of-music-arts)