---
title: "ദമ്പതികളുടെ മരണം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍ "
english_title: "Death of a couple; Bus driver and owner arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154364/death-of-a-couple-bus-driver-and-owner-arrested"
published_at: "2023-10-17T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e1ba4d99b1_1_asdf.jpg"
keywords: []
---

# ദമ്പതികളുടെ മരണം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര : **കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര : **കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ മലാപ്പറമ്പ് ബൈപ്പാസില്‍ വേങ്ങേരി ജംഗ്ഷന് സമീപമുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി കരമംഗലത്ത്താഴം നെച്ചുളിപ്പൊയില്‍ ഷൈജു (43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്.

രണ്ടു സ്വകാര്യ ബസുകളും മത്സരിച്ചു നഗരത്തിലേക്കു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ പാലത്ത് ഊട്ടുകുളം വയല്‍ വീട്ടില്‍ വിനുവിനെ (36) ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കക്കോടി സ്വദേശി ഷൈജുവും ഭാര്യ ജീമയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

  ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരനാണ് ഷൈജു. വിദ്യാര്‍ത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154364/death-of-a-couple-bus-driver-and-owner-arrested)