---
title: "പുണ്യ തീര്‍ത്ഥയുടെ അകാല വിയോഗത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അനുശോചിച്ചു "
english_title: "Nochchad Higher Secondary School condoles on the untimely demise of Punya Tirtha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15437/nochchad-higher-secondary-school-condoles-on-the-untimely-demise-of-punya-tirtha"
published_at: "2021-12-10T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3279303cff_00000000  NEW CARD copy.JPG"
keywords: []
---

# പുണ്യ തീര്‍ത്ഥയുടെ അകാല വിയോഗത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുളിയങ്ങല്‍ നടുക്കണ്ടി പുണ്യ തീര്‍ത്ഥയുടെ അകാല വിയോഗത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ പിടിഎ അനുശോചിച്ചു. പരേതയോടുള്ള ആദര സൂചകമായി ഇന്ന് സ്‌കൂളിന് അവധി നല്‍കി.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുളിയങ്ങല്‍ നടുക്കണ്ടി പുണ്യ തീര്‍ത്ഥയുടെ അകാല വിയോഗത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ പിടിഎ അനുശോചിച്ചു. പരേതയോടുള്ള ആദര സൂചകമായി ഇന്ന് സ്‌കൂളിന് അവധി നല്‍കി.

ഇന്ന് കാലത്ത് മൂന്നരയോടെ പുണ്യ തീര്‍ത്ഥയും അമ്മ പ്രിയയും അനിയത്തി നിവേദ്യയും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു പുണ്യതീര്‍ത്ഥ. വിദ്യാര്‍ത്ഥിയുടെ വിയോഗം സ്‌കൂളിന് തീരാ നഷ്ടമായിരിക്കുകയാണ്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പുണ്യതീര്‍ത്ഥയുടെ വിയോഗം വിങ്ങലായി.

പ്രിന്‍സിപ്പാള്‍ സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ കെ. അഷറഫ്, പിടിഎ പസിഡണ്ട് സി.കെ. അശോകന്‍, പി.പി. അബ്ദുറഹിമാന്‍, കെ. സമീര്‍, വി.എം. അഷറഫ്, ഡോ: കെ.വി. അബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15437/nochchad-higher-secondary-school-condoles-on-the-untimely-demise-of-punya-tirtha)