---
title: "വെള്ളൂര്‍ക്കര ക്ഷേത്രത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A geriatric medical camp was organized at Vellurkara temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154394/a-geriatric-medical-camp-was-organized-at-vellurkara-temple"
published_at: "2023-10-17T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e25f85d669_1_medi.jpg"
keywords: []
---

# വെള്ളൂര്‍ക്കര ക്ഷേത്രത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **വെള്ളൂര്‍ക്കര ക്ഷേത്രത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്ന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പാണ് പൈതോത്ത് വെള്ളൂര്‍ക്കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് നടത്തിയത്.

## Article Content

** പേരാമ്പ്ര : **വെള്ളൂര്‍ക്കര ക്ഷേത്രത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്ന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പാണ് പൈതോത്ത് വെള്ളൂര്‍ക്കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് നടത്തിയത്.

ക്യാമ്പില്‍ 60 ല്‍ പരം രോഗികളെ പരിശോധനക്ക് വിധേയമാക്കി. ഇവര്‍ക്ക് അവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കി. മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സനാതനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.എം അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം കെ.പി സജീഷ് എന്നിവര്‍ സംസാരിച്ചു. 

വെള്ളൂര്‍ക്കര ക്ഷേത്രം പ്രസിഡന്റ്  കെ.എം സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154394/a-geriatric-medical-camp-was-organized-at-vellurkara-temple)