---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേരി മാട്ടി മേരാദേശ് കലാശ യാത്ര നടത്തി "
english_title: "Mary Mati Meradesh Kalasha Yatra was conducted at Perampra Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154580/mary-mati-meradesh-kalasha-yatra-was-conducted-at-perampra-higher-secondary-school"
published_at: "2023-10-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea5a771b16_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേരി മാട്ടി മേരാദേശ് കലാശ യാത്ര നടത്തി 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബ്ലോക്ക് തല 'മേരി മാട്ടി മേരാദേശ് 'എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അമൃത് കലാശ യാത്ര നടത്തി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബ്ലോക്ക് തല 'മേരി മാട്ടി മേരാദേശ് 'എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അമൃത് കലാശ യാത്ര നടത്തി.

പേരാമ്പ്ര എസ്.ഐ ജിതിന്‍വാസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. നിഷിത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.രാജീവന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സനൂപ് സി, നാഷണല്‍ യൂത്ത് വോളന്റിയര്‍ കുമാരി വി.എസ് കീര്‍ത്തന, കെ.കെ ശോഭിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154580/mary-mati-meradesh-kalasha-yatra-was-conducted-at-perampra-higher-secondary-school)