---
title: "പേരാമ്പ്രയില്‍ നവകേരള സദസ്സ് നവംബര്‍ 24-ന് "
english_title: "New Kerala audience at Perampra on 24th November"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154594/new-kerala-audience-at-perampra-on-24th-november"
published_at: "2023-10-17T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eb0cc2f6d7_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്രയില്‍ നവകേരള സദസ്സ് നവംബര്‍ 24-ന് 

> **Lead Summary:** **പേരാമ്പ്ര: **മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പേരാമ്പ്ര മണ്ഡലം തല നവകേരള സദസ്സ് നവംബര്‍ 24-ന് വൈകീട്ട് മൂന്നിന് പേരാമ്പ്ര എച്ച്.എസ്.എസ്. മൈതാനത്ത് നടക്കും.

## Article Content

**പേരാമ്പ്ര: **മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പേരാമ്പ്ര മണ്ഡലം തല നവകേരള സദസ്സ് നവംബര്‍ 24-ന് വൈകീട്ട് മൂന്നിന് പേരാമ്പ്ര എച്ച്.എസ്.എസ്. മൈതാനത്ത് നടക്കും.

സ്വാഗതസംഘം രൂപവത്കരണ യോഗം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.

പരിപാടിയുടെ നോഡല്‍ ഓഫീസറായ നാഷണല്‍ സേവിംഗ്സ് ഡപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് കുമാര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, എ.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമൊയീന്‍കുട്ടി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ടീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ചെയര്‍മാനും നോഡല്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍ ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഖജാന്‍ജിയുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപവത്കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154594/new-kerala-audience-at-perampra-on-24th-november)