---
title: "സ്‌കൂളുകളില്‍ പച്ചക്കറി കൃഷി, കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കാനായി തളിര് കാര്‍ഷിക ക്ലബ് "
english_title: "Sprout Agriculture Club to promote vegetable cultivation and kernel cultivation in schools"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15470/sprout-agriculture-club-to-promote-vegetable-cultivation-and-kernel-cultivation-in-schools"
published_at: "2021-12-10T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b35f265391b_WATER MERK  NEW.JPG"
keywords: []
---

# സ്‌കൂളുകളില്‍ പച്ചക്കറി കൃഷി, കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കാനായി തളിര് കാര്‍ഷിക ക്ലബ് 

> **Lead Summary:** **പേരാമ്പ്ര:** ഉപജില്ലയിലെ സ്‌കൂളുകളില്‍ പച്ചക്കറി കൃഷി, കരനെല്‍കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കാര്‍ഷിക ക്ലബ് കണ്‍വീനര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ഉപജില്ലയിലെ സ്‌കൂളുകളില്‍ പച്ചക്കറി കൃഷി, കരനെല്‍കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കാര്‍ഷിക ക്ലബ് കണ്‍വീനര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും, ബി.ആര്‍.സിയുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ബിജു മാത്യു അധ്യക്ഷനായി. റിട്ട: കൃഷി ഓഫീസര്‍ പി.നാരായണന്‍ വിദ്യാലയ കൃഷി എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ചടങ്ങില്‍ പേരാമ്പ്ര കൃഷി ഓഫീസര്‍ ഷെറിന്‍ റിഷാദ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയത്തൊടി സ്വാഗതവും ബി.ആര്‍.സി. ട്രെയിനര്‍ കെ. സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15470/sprout-agriculture-club-to-promote-vegetable-cultivation-and-kernel-cultivation-in-schools)