---
title: "കതിരണിയാന്‍ ഇനി ദിനങ്ങര്‍ മാത്രം: ചങ്ങരോത്ത് തരിശുരഹിത നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം നടന്നു "
english_title: "Only days left to harvest: Changaroth Planting Festival for fallow paddy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15473/only-days-left-to-harvest-changaroth-planting-festival-for-fallow-paddy"
published_at: "2021-12-10T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b36834a3792_WATER MERK  NEW.JPG"
keywords: []
---

# കതിരണിയാന്‍ ഇനി ദിനങ്ങര്‍ മാത്രം: ചങ്ങരോത്ത് തരിശുരഹിത നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം നടന്നു 

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണി പദ്ധതിയുടേയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നിറവ് പദ്ധതിയുടേയും ഭാഗമായി 400 ഏക്കര്‍ തരിശുരഹിത നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണി പദ്ധതിയുടേയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നിറവ് പദ്ധതിയുടേയും ഭാഗമായി 400 ഏക്കര്‍ തരിശുരഹിത നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നാന, കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സിഇഒ ഡോ: യു.ജയകുമാരന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം അരവിന്ദാക്ഷന്‍, ടി.കെ ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ. വിനോദന്‍ മെമ്പര്‍മാരായ കെ.ടി.മൊയ്തി, അബ്ദുള്ള സല്‍മാന്‍, കെ.വി. അശോകന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വി.കുഞ്ഞികണ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഡി മീന, ഹരിത കേരള മിഷന്‍ കോ - ഓഡിനേറ്റര്‍ പി.പ്രകാശ്, എ കെ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷി ഓഫീസര്‍ പി.കെ ജിജിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കതിരണി - നിറവ് പദ്ധതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ സ്വാഗതവും പദ്ധതി കണ്‍വീനര്‍ പി.സി.സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15473/only-days-left-to-harvest-changaroth-planting-festival-for-fallow-paddy)