---
title: "തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ ആ്രകമണം"
english_title: "The smell of a swarm of bees for thozhilurappu thozhilalees in kalpathur nochat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154758/the-smell-of-a-swarm-of-bees-for-thozhilurappu-thozhilalees-in-kalpathur-nochat"
published_at: "2023-10-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f8f391a96d_BEE_1.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ ആ്രകമണം

> **Lead Summary:** ** പേരാമ്പ്ര: **തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്കും വളര്‍ത്ത് നായക്കും തേനീച്ച കുട്ടത്തിന്റെ കുത്തേറ്റു. നൊച്ചാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കല്‍പ്പത്തൂരിലെ തേക്കുമ്മല്‍ ഭാഗത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് സംഭവം.

## Article Content

** പേരാമ്പ്ര: **തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്കും വളര്‍ത്ത് നായക്കും തേനീച്ച കുട്ടത്തിന്റെ കുത്തേറ്റു. നൊച്ചാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കല്‍പ്പത്തൂരിലെ തേക്കുമ്മല്‍ ഭാഗത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് സംഭവം.

കല്പത്തൂര്‍ തേക്കുമ്മല്‍ ശശിയുടെ വീട്ടുവളപ്പില്‍ ജോലിചെയ്യുന്നതിനിടയിലാണ് അക്രമമുണ്ടായത്. ശശിയുടെ വളര്‍ത്തു നായക്കും തേനീച്ചയുടെ കുത്തേറ്റു. കൂട്ടത്തോടെ പറന്നെത്തിയ തേനീച്ച തൊഴിലാളികളെ അക്രമിക്കുകയായിരുന്നു.

തൊഴിലുറപ്പ് മേറ്റ് വി ഉഷ, തേക്കുമ്മല്‍ ചന്ദ്രിക, ലീല, മെരട്ടുകുന്നത്ത് ഗോപാലന്‍, കീഴലാട്ട് രഞ്ജിനി, വീട്ടുടമ തേക്കുമ്മല്‍ ശശി എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കുഞ്ഞിരാമന്‍, ഷാജി, കുഞ്ഞ്യേയി, വീട്ടിലുണ്ടായിരുന്ന മാത എന്നിവരെ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

തേക്കുമ്മല്‍ ശശിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി. ദേഹമാസകലം തേനീച്ചയുടെ കുത്തേറ്റ നായ അവശ നിലയിലുമായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154758/the-smell-of-a-swarm-of-bees-for-thozhilurappu-thozhilalees-in-kalpathur-nochat)