---
title: "കുരുടിമുക്കില്‍ നെല്‍വയലും-തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്താന്‍ ശ്രമം; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.ഫ് "
english_title: "Attempt to fill paddy fields and wetlands in Kurudimukku; The DKDF said it would organize a strong agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15479/attempt-to-fill-paddy-fields-and-wetlands-in-kurudimukku-the-dkdf-said-it-would-organize-a-strong-agitation"
published_at: "2021-12-10T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b373578f4c2_WATER MERK  NEW.JPG"
keywords: []
---

# കുരുടിമുക്കില്‍ നെല്‍വയലും-തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്താന്‍ ശ്രമം; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.ഫ് 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്തിലെ കുരുടിവീട് മുക്കില്‍ വ്യപകമായി നെല്‍വയലുകളും തണ്ണിര്‍ തടങ്ങളും മണ്ണിട്ട് നികത്താന്‍ സ്വകാര്യ വ്യക്തികള്‍ ശ്രമിക്കുന്നു. പ്രദേശത്തെ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത.്

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്തിലെ കുരുടിവീട് മുക്കില്‍ വ്യപകമായി നെല്‍വയലുകളും തണ്ണിര്‍ തടങ്ങളും മണ്ണിട്ട് നികത്താന്‍ സ്വകാര്യ വ്യക്തികള്‍ ശ്രമിക്കുന്നു. പ്രദേശത്തെ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത.്

ഇതിനെതിരെ വില്ലേജിലും കൃഷി ഓഫിസിലും പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രദേശത്ത് വ്യപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. ജീവന്റെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പക്കുമെന്ന് ഡി.കെ.സി.എഫ് അരിക്കുളം മണ്ഡലം കമ്മറ്റി അറിയിച്ചു.

രാത്രിയിലാണ് തണ്ണിര്‍ത്തടങ്ങള്‍ നികത്താനുള്ള മണ്ണ് ഇറക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ആരെങ്കിലും വീട് ഉണ്ടാക്കാന്‍ അഞ്ച് സെന്റ് സ്ഥലം നികത്താന്‍ ശ്രമിച്ചാല്‍ അത് തടയുന്ന ആളുകളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടി നെല്‍വയല്‍ നികത്തി വില്‍പ്പന നടത്താന്‍ കൂട്ട് നില്‍ക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.

നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താനും ഡി.കെ.ഡി.ഫ് തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് റിയാസ് ഊട്ടേരി അധ്യക്ഷ്യനായി. പപ്പന്‍പുതിയടത്ത്, കുഞ്ഞിരാമന്‍ കുറ്റിപുറത്ത്, ചിത്തിര രാമചന്ദ്രന്‍ .തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15479/attempt-to-fill-paddy-fields-and-wetlands-in-kurudimukku-the-dkdf-said-it-would-organize-a-strong-agitation)