---
title: "വ്യക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "kidni organized a diagnosis camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154799/vyaka-organized-a-diagnosis-camp"
published_at: "2023-10-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fac51561db_1_camb2.jpg"
keywords: []
---

# വ്യക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:**  **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വ്യക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറുവയ്ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

 **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വ്യക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറുവയ്ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജിവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണ്ണയം നടത്തി മുന്‍കരുതല്‍ എടുക്കലാണ് ഏറ്റവും വലിയ പ്രതിരോധ പ്രവര്‍ത്തനമെന്ന് പാലിയേറ്റിവ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തനുമായ തറുവയ്ഹാജി അഭിപ്രായപ്പെട്ടു.

ട്രസ്റ്റ് ചെയര്‍മാന്‍ എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ്, ടി.എം ഹരിദാസ്, എ.കെ രാമചന്ദ്രന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ.പി ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154799/vyaka-organized-a-diagnosis-camp)