---
title: "പട്ടികജാതി കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു "
english_title: "Chickens and cages were distributed to Scheduled Caste families"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154805/chickens-and-cages-were-distributed-to-scheduled-caste-families"
published_at: "2023-10-18T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb1073becf_1_hen.jpg"
keywords: []
---

# പട്ടികജാതി കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ്, ഒന്നാം ബ്ലോക്ക്, നാലാം ബ്ലോക്ക് തുടങ്ങിയ കോളനികളിലെ പട്ടികജാതി 100 വീതം കുടുംബങ്ങള്‍ക്ക് കോഴിയും, കൂടും വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ്, ഒന്നാം ബ്ലോക്ക്, നാലാം ബ്ലോക്ക് തുടങ്ങിയ കോളനികളിലെ പട്ടികജാതി 100 വീതം കുടുംബങ്ങള്‍ക്ക് കോഴിയും, കൂടും വിതരണം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും കൃഷി വിക്ഞാനകേന്ദ്രവും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. എഡിഎസ് സെക്രട്ടറി ഷീന പുരുഷു, സലീം പൈനാട്ടില്‍, കെ.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154805/chickens-and-cages-were-distributed-to-scheduled-caste-families)