---
title: "ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉപഹാരസമര്‍പ്പണവും സംഘടിപ്പിച്ചു "
english_title: "Certificate for students who have achieved high marks Organized distribution and presentation of gifts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154831/certificate-for-students-who-have-achieved-high-marks-organized-distribution-and-presentation-of-gifts"
published_at: "2023-10-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fbfb6a3fe6_1_all2.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉപഹാരസമര്‍പ്പണവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** 2022-23 വര്‍ഷത്തെ ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ പേരാമ്പ്ര ഗവ: ഐടിഐയില്‍ നിന്നും ഉന്നത വിജയം നേടിയ പരിശീലനാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ഉപഹാരസമര്‍പ്പണവും ചക്കിട്ടപാറഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** 2022-23 വര്‍ഷത്തെ ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ പേരാമ്പ്ര ഗവ: ഐടിഐയില്‍ നിന്നും ഉന്നത വിജയം നേടിയ പരിശീലനാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ഉപഹാരസമര്‍പ്പണവും ചക്കിട്ടപാറഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗം വിനിഷ ദിനേശന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ എന്‍ മുരളീധരന്‍, പിടിഎ പ്രസിഡന്റ് കെ.കെ രാജന്‍, ജയേഷ് മുതുകാട്, ഷീന പുരുഷു, ട്രെയിനീസ് കൗണ്‍സില്‍ അംഗം അക്ഷയരാജ് എന്നിവര്‍ സംസാരിച്ചു.

ഐടിഐ പ്രിന്‍സിപ്പാള്‍ എ സുഭാഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സി.കെ പവിത്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154831/certificate-for-students-who-have-achieved-high-marks-organized-distribution-and-presentation-of-gifts)