---
title: "വിസ്ഡം ടീന്‍സ്‌പേസ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 23 ന് "
english_title: "Wisdom TeenSpace Conference on the 23rd at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154864/wisdom-teenspace-conference-on-october-23rd-at-perambra"
published_at: "2023-10-18T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fdd4eae626_1_student.jpg"
keywords: []
---

# വിസ്ഡം ടീന്‍സ്‌പേസ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 23 ന് 

> **Lead Summary:** **പേരാമ്പ്ര: **വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി വിദ്യാര്‍ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന 'ടീന്‍ സ്‌പേസ് സെന്ററി സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 23 ന് തിങ്കളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി വിദ്യാര്‍ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന 'ടീന്‍ സ്‌പേസ് സെന്ററി സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 23 ന് തിങ്കളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി 800 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 23ന് (തിങ്കള്‍) രാവിലെ 8.30ന് പേരാമ്പ്ര ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ പ്രസിഡന്റ് മൂനീസ് അന്‍സാരി അധ്യക്ഷത വഹിക്കും.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ജമാല്‍ മദനി വിസ്ഡം യൂത്ത് പ്രസിഡന്റ് സാജിദ് ബിസ്മി, റഷീദ് ഹസന്‍ പേരാമ്പ്ര, വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ സെക്രട്ടറി സാലിഹ് അല്‍ഹികമി, വിസ്ഡം മണ്ഡലം സെക്രട്ടറി റഷീദ് പന്തിരിക്കര എന്നിവര്‍ പ്രഭാഷണം നടത്തും.

വിവിധ സെഷനുകളിലായി ഹാരിസ് കായക്കൊടി, സഫുവാന്‍ അര്‍ഹികമി, ശരീഫ് കാര, മുജാഹിദ് ബാലുശ്ശേരി, കെ ഷംജാസ്, അബ്ബാസ്, അബ്ദുറഹ്മാന്‍ ചുങ്കത്തറ, മുജാഹിദ് അല്‍ഹികമി പറവണ്ണ തുടങ്ങിയവര്‍ സംസാരിക്കും.

സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ വിദ്യാര്‍ത്ഥി സംഗമങ്ങള്‍, മണ്ഡലം വിദ്യാര്‍ത്ഥിനി സംഗമങ്ങള്‍, ജില്ലാ നേത്യ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

മുനീസ് അന്‍സാരി, റഷീദ് പന്തിരിക്കര, സ്വാലിഹ് അരിക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154864/wisdom-teenspace-conference-on-october-23rd-at-perambra)