---
title: "പ്രമേഹരോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കല്‍ പരിശോധന നടത്തി "
english_title: "Medical examination was conducted at the Diabetes Super Specialty Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15489/medical-examination-was-conducted-at-the-diabetes-super-specialty-camp"
published_at: "2021-12-10T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b382753cf89_WATER MERK  NEW.JPG"
keywords: []
---

# പ്രമേഹരോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കല്‍ പരിശോധന നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ഡോ. ഒ.മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇഖ്‌റ ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന പ്രമേഹരോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 12 ആം തീയതി ദാറുന്നുജൂo ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര: **ഡോ. ഒ.മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇഖ്‌റ ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന പ്രമേഹരോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 12 ആം തീയതി ദാറുന്നുജൂo ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടക്കും.

ക്യാമ്പിന്റെ ഭാഗമായി വെള്ളിയാഴ്ച ഇഖ്‌റ ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘം തെരെഞ്ഞെടുക്കപെട്ടവര്‍ക് ബ്രദെര്‍സ് ക്ലിനിക്കില്‍ വെച്ച് മെഡിക്കല്‍ പരിശോധന നടത്തി.

മെഡിക്കല്‍ പരിശോധനക്ക് വിധേയരായവര്‍ക്ക് 12 ആം തീയതി ഞായറാഴ്ച പേരാമ്പ്ര ദാറുന്നുജൂo കോളേജില്‍ വെച്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത ഡയബേറ്റോളജിസ്റ്റ് ഡോ. സുരേഷ് കുമാറിന്റെ ബോധവല്‍കരണ ക്ലാസ് ഉണ്ടായിരിക്കും.

ഇന്ന് നടന്ന മെഡിക്കല്‍ പരിശോധനാക്യാമ്പില്‍ ഡോ. ആനന്ദ്, ടി.പി മജീദ്, എന്‍.പി സുധീഷ്, എ.കെ തറുവയി, എ.പി ലത്തീഫ്, മുഹമ്മദ് ഷാഫി, ഷബീര്‍ അഹമ്മദ്, ഷമീര്‍, മുഹമ്മദ്, അഞ്ജു സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15489/medical-examination-was-conducted-at-the-diabetes-super-specialty-camp)