---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ ആര്‍ട്‌സ് ഡേ സംഘടിപ്പിച്ചു"
english_title: "Heavens Preschool Organized Arts Day*"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154917/heavens-preschool-organized-arts-day"
published_at: "2023-10-18T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65300efc22996_000_8_chinmaya.JPG"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ ആര്‍ട്‌സ് ഡേ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ഹെവന്‍സ് പ്രീ സ്‌കൂള്‍ ആര്‍ട്‌സ് ഡേ ഗ്ലോറിയ 2K23 പൂര്‍വ്വ വിദ്യാര്‍ത്ഥി മര്‍വ മറിയം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.കെ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** ഹെവന്‍സ് പ്രീ സ്‌കൂള്‍ ആര്‍ട്‌സ് ഡേ ഗ്ലോറിയ 2K23 പൂര്‍വ്വ വിദ്യാര്‍ത്ഥി മര്‍വ മറിയം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.കെ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

യു ഇസ്മായില്‍ പാടിയും കഥ പറഞ്ഞും കുട്ടികളെ രസിപ്പിച്ചു. അമാല്‍ ഇസ്ദിഹാര്‍ ഖിറാഅത്ത് നടത്തി.

എ.സി ലൈല, ആര്‍.എന്‍ റൈഹാനത്ത്, കെ.വി ആനിസ, ടി സുല്‍ഫത്ത്, വി.പി ത്വയ്യിബ, ഒ റസിയ, വി.പി തസ്ലീന എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന മത്സര പരിപാടികളും അരങ്ങേറി.

പ്രിന്‍സിപ്പല്‍ കെ നജ്മ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വി.പി ഷമീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154917/heavens-preschool-organized-arts-day)