---
title: "പോഷകത്തോട്ടം നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു "
english_title: "Organized nutrient garden construction training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15492/organized-nutrient-garden-construction-training"
published_at: "2021-12-10T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b389a4c89e4_WATER MERK  NEW.JPG"
keywords: []
---

# പോഷകത്തോട്ടം നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **പെരുവണ്ണമൂഴി:** കൃഷി വിജ്ഞാന കേന്ദ്രവും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി കോഴിക്കോട് ജില്ലയിലെ വനിതകള്‍ക്കായി പോഷകത്തോട്ട നിര്‍മാണവും പരിപാലവനും എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പെരുവണ്ണമൂഴി:** കൃഷി വിജ്ഞാന കേന്ദ്രവും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി കോഴിക്കോട് ജില്ലയിലെ വനിതകള്‍ക്കായി പോഷകത്തോട്ട നിര്‍മാണവും പരിപാലവനും എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

വീട്ടുവളപ്പില്‍ പോഷകതോട്ട നിര്‍മ്മാണത്തിലൂടെ ജില്ലയിലെ പച്ചക്കറി സ്വയം പര്യാപ്തതയിലേക് നയിക്കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ഉദ്ദേശം.

പച്ചക്കറി വിത്ത് മറ്റു നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ കുടുംബശ്രീമിഷന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും കൃഷി വിജ്ഞാന കേന്ദ്രം സാങ്കേതിക ഉപദേശം നല്‍കുകയും ചെയ്തു.

ഭരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. ജെ രമ പരിപാടി ഉദ്ഘടനം ചെയ്തു. പോഷകത്തോട്ട നിര്‍മാണത്തിനുള്ള പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

കെവികെ പ്രോഗ്രാം കോഡിനേറ്റര്‍ പി രാതാകൃഷ്ണന്‍, ഡോ. സി.കെ തകമണി, ഡോ. ആര്‍ പ്രവീണ, ഡോ. പി.എസ്. മനോജ്, ഡോ. കെ.എം. പ്രകാശ്, ഡോ. കെ.കെ ഐശ്വര്യ, പി.വി ആരതി എന്നിവര്‍ വിഷയ അവതരണം നടത്തി.

കോഴിക്കോട് ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത നൂറോളം മാസ്റ്റര്‍ വനിത കര്‍ഷകര്‍ പെരുവണ്ണാമൂഴിയിലും കോഴിക്കോടും നടത്തിയ പരിശീലത്തത്തില്‍ പങ്കെടുത്തു.

ഈ പരിശീലനത്തില്‍ പങ്കെടുത്ത മാസ്റ്റര്‍ കര്‍ഷകര്‍ ഓരോ വാര്‍ഡിലും പോഷകത്തോട്ട നിര്‍മ്മാണത്തിലുള്ള തുടര്‍ പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കുമെന്ന് കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് ജില്ലകോര്‍ഡിനേറ്റര്‍ ഗിരീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15492/organized-nutrient-garden-construction-training)