---
title: "സി.കെ.ജി.എം ഗവ. കോളേജില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു "
english_title: "CKGM Govt. UDSF activists besieged the principal in the college"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154927/ckgm-govt-udsf-activists-besieged-the-principal-in-the-college"
published_at: "2023-10-18T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65301b0e878dc_000_8_chinmaya.JPG"
keywords: []
---

# സി.കെ.ജി.എം ഗവ. കോളേജില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സികെജിഎം ഗവ. കോളേജില്‍ ഇലക്ഷന്‍ പ്രക്രിയ അട്ടിമറിച്ചതായി ആരോപിച്ച് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു.

## Article Content

**പേരാമ്പ്ര:** സികെജിഎം ഗവ. കോളേജില്‍ ഇലക്ഷന്‍ പ്രക്രിയ അട്ടിമറിച്ചതായി ആരോപിച്ച് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു.

സ്‌കൂട്ടിണി നടപടികളില്‍ എസ്എഫ്‌ഐയുടെ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ് ഉണ്ടെന്ന കാരണത്താല്‍ റിട്ടേണിംഗ് ഓഫീസര്‍ അയോഗ്യനാക്കിയതായി ആദ്യം അറിയിച്ചിരുന്നതായും പിന്നീട് ബാഹ്യ ഇടപെടലുകളിലൂടെ ഇയാളുടെ നാമനിര്‍ദ്ദേശപത്രിക തിരുകികയറ്റിയതായും ആരോപിച്ചാണ് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്.

വൈകിട്ട് ആരംഭിച്ച ഉപരോധം രാത്രി വരെ നീണ്ടു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍മാരായ എം. സുജിലേഷ്, കെ. ജിതിന്‍ വ്യാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി വിദ്യാര്‍ത്ഥി പ്രതിനിധികളും കോളെജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ വിഷയവുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് നേതാക്കള്‍ അറിയിച്ചു. നിയാസ് കക്കാട്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലുറഹ്മാന്‍, അന്‍സില്‍ കീഴരിയൂര്‍, ഫായിസ് നടുവണ്ണൂര്‍, ആദില്‍ മുണ്ടിയത്ത്, അനന്ദു പോയില്‍, വി.വി ഗോപിക, ആഷിക്ക് പുല്ലിയോട്ട്, സല്‍മാന്‍ വാല്യക്കോട്, വി.കെ അനുരാജ്, വി.എസ് അക്ഷയ്, മുഹമ്മദ് റാഹിബ്, സുഹൈല്‍, മുഹമ്മദ് ഷംനാസ്, ജാസിര്‍, അഹമ്മദ് നിഹാല്‍, വി.പി ഫാത്തിമ, നിദ, മിഖ്ദാദ് പുറവൂര്‍, അല്‍ത്താഫ് വാല്യക്കോട് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154927/ckgm-govt-udsf-activists-besieged-the-principal-in-the-college)