---
title: "പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൂട്ടാലിടയില്‍ "
english_title: "Perambra Upajilia School Arts Festival in Kootalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155118/perambra-upajilia-school-arts-festival-in-kootalida"
published_at: "2023-10-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൂട്ടാലിടയില്‍ 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 22 വരെ കൂട്ടാലിട എന്‍എന്‍ കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണയോഗം കൂട്ടാലിട റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 22 വരെ കൂട്ടാലിട എന്‍എന്‍ കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണയോഗം കൂട്ടാലിട റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു.

 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.കെ അനിത യോഗം ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ വിലാസിനി, ഡോ. പി ആബിദ, ടി ദേവാനന്ദന്‍, പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ ടി.കെ ഗോപി സ്വാഗതം പറഞ്ഞ ചപിടിഎ പ്രസിഡന്റ് ഷാജി തച്ചയില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി എച്ച് സുരേഷ് (ചെയര്‍മാന്‍), ടി കെ ഗോപി (ജനറല്‍ കണ്‍വീനര്‍), ടി ദേവാനന്ദന്‍ (കണ്‍വീനര്‍), എഇഒ ബിനോയ്കുമാര്‍ (ട്രഷറര്‍) ്‌

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155118/perambra-upajilia-school-arts-festival-in-kootalida)