---
title: "കോണ്‍ഗ്രസ് നേതാവ് ഇ.സി. രാമചന്ദ്രന്റെ ചരമദിനം ആചരിച്ചു"
english_title: "Congress leader E.C. Ramachandran's death anniversary was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15513/congress-leader-ec-ramachandrans-death-anniversary-was-celebrated"
published_at: "2021-12-11T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4321c17780_0000 WATERMARK.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് ഇ.സി. രാമചന്ദ്രന്റെ ചരമദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **കോണ്‍ഗ്രസ് നേതാവും ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ.സി. രാമചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര : **കോണ്‍ഗ്രസ് നേതാവും ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ.സി. രാമചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു.

പാലേരിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടത്തി. അനുസ്മരണയോഗത്തില്‍ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

ശ്രീനി കരുവാങ്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കാവില്‍.പി.മാധവന്‍, ഇ.വി. രാമചന്ദ്രന്‍, പി.കെ. രാഗേഷ് എന്നിവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനക്ക് എന്‍.പി. വിജയന്‍, പുതുക്കോട്ട് രവീന്ദ്രന്‍, കെ.വി. രാഘവന്‍, പി.ടി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, എസ്. സുനന്ദ്, ഇ.സി. സന്ദീപ്, വിനോദന്‍ കല്ലൂര്‍, പി.പി. പ്രദീപന്‍, അരുണ്‍ പെരുമന, സി.കെ. രാഘവന്‍, അര്‍ജ്ജുന്‍ കറ്റയാട്ട്, വി.പി. ഇബ്രാഹിം, പി.കെ. ലിജു, നടുക്കണ്ടി ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15513/congress-leader-ec-ramachandrans-death-anniversary-was-celebrated)