---
title: "കുന്നുമ്മല്‍ സബ് ജില്ല ശാസ്ത്രളേ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. "
english_title: "Kunummal Sub District Shastrale Vadakkumpad Higher Secondary School started."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155216/kunummal-sub-district-shastrale-vadakkumpad-higher-secondary-school-started"
published_at: "2023-10-19T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314bdcc0772_000_8_chinmaya.JPG"
keywords: []
---

# കുന്നുമ്മല്‍ സബ് ജില്ല ശാസ്ത്രളേ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. 

> **Lead Summary:** **പാലേരി: **കുന്നുമ്മല്‍ സബ് ജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി മേള വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

**പാലേരി: **കുന്നുമ്മല്‍ സബ് ജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി മേള വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.

പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. സബ്ജില്ലയിലെ 3000 ത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോത്സവം നാളെ സമാപിക്കും.

ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, പി ടി എ പ്രസിഡണ്ട് കെ.എം ഇസ്മയില്‍, പഞ്ചായത്ത് അംഗങ്ങളായ പാളയാട്ട് ബഷീര്‍, അബ്ദുള്ള സല്‍മാന്‍, എഇഒ കെ. അബ്ദുല്‍ ഖാദര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി.കുഞ്ഞിക്കണ്ണന്‍, പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത, ഹെഡ് മാസ്റ്റര്‍ അനില്‍ വി. പ്രോഗ്രാം കണ്‍വീനര്‍ അനുഷ അശോക് എന്നിവര്‍ സംസാരിച്ചു.

നാളെ നടക്കുന്ന സമാപന സമ്മേളനം കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155216/kunummal-sub-district-shastrale-vadakkumpad-higher-secondary-school-started)