---
title: "അരീക്കല്‍ രവിയെ അനുസ്മരിച്ചു"
english_title: "Arikal remembered Ravi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155248/arikal-remembered-ravi"
published_at: "2023-10-19T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315d062e3d4_000_8_chinmaya.JPG"
keywords: []
---

# അരീക്കല്‍ രവിയെ അനുസ്മരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** ആവളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധ്യാപകനും കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അരീക്കല്‍ രവിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവളയില്‍ നടന്നു.

## Article Content

**ചെറുവണ്ണൂര്‍:** ആവളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധ്യാപകനും കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അരീക്കല്‍ രവിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവളയില്‍ നടന്നു.

പുഷ്പാര്‍ച്ചനക്കുശേഷം നടന്ന അനുസ്മരണ പരിപാടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ ഈ പ്രദീപ്കുമാര്‍, എം.പി കുഞ്ഞി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണന്‍, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് കിഷോര്‍ കാന്ത് മുയിപ്പോത്ത,് ബൂത്ത് പ്രസിഡണ്ടുമാരായ വി.കെ വിനോദ്, സുജീഷ് നല്ലൂര്‍, സിയുസി പ്രസിഡന്റ് കെ.ടി അരവിന്ദന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി ഇടത്തില്‍, ജഗനാഥ് നടുക്കണ്ടി, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ടി.കെ ദേവി, പി.എം ലിജി, കെ.എം സുനിത, ഷൈമ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155248/arikal-remembered-ravi)