---
title: "പേരാമ്പ്ര കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിനല്‍ സെന്ററിന്റെ നേതൃത്യത്തില്‍ ലോക മനുഷ്യാവകാശ ദിനാചരണം നടത്തി"
english_title: "World Human Rights Day celebrated under the auspices of Perambra Calicut University Regional Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15526/world-human-rights-day-celebrated-under-the-auspices-of-perambra-calicut-university-regional-center"
published_at: "2021-12-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b43b8459471_kk.jpg"
keywords: []
---

# പേരാമ്പ്ര കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിനല്‍ സെന്ററിന്റെ നേതൃത്യത്തില്‍ ലോക മനുഷ്യാവകാശ ദിനാചരണം നടത്തി

> **Lead Summary:** ** പേരാമ്പ്ര: ** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിനല്‍ സെന്റര്‍ പേരാമ്പ്രയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്യത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി. പേരാമ്പ്ര എസ്‌ഐ ദിനേഷ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര: ** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിനല്‍ സെന്റര്‍ പേരാമ്പ്രയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്യത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി. പേരാമ്പ്ര എസ്‌ഐ ദിനേഷ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്‍ഷാഫ് എ.കെ സ്വാഗതമാശംസിച്ച പരിപാടിക്ക് നിഹാസ് എസ് അദ്ധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ്മോബ് നടത്തുകയും എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി അശ്വതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി സിയുആര്‍സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ. രാജേഷ്, വിദ്യാര്‍ഥികളായ അഖില്‍ മുരളി, ഹരിപ്രിയ, സി. തന്‍വീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15526/world-human-rights-day-celebrated-under-the-auspices-of-perambra-calicut-university-regional-center)