---
title: "താലൂക്ക് ആശുപത്രി ശുചീകരണവും ട്രാഫിക് ബോധവല്‍ക്കരണ റാലിയും നടത്തി "
english_title: "The taluk hospital was cleaned and a traffic awareness rally was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15548/the-taluk-hospital-was-cleaned-and-a-traffic-awareness-rally-was-held"
published_at: "2021-12-11T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b44c773abb6_kk.jpg"
keywords: []
---

# താലൂക്ക് ആശുപത്രി ശുചീകരണവും ട്രാഫിക് ബോധവല്‍ക്കരണ റാലിയും നടത്തി 

> **Lead Summary:** **പേരാമ്പ്ര: **സിവില്‍ ഡിഫെന്‍സ് ആന്റ് ഹോം ഗാര്‍ഡ് റൈസിങ് ഡേ ദിനാചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി ശുചീകരണവും ട്രാഫിക് ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു. റൈസിങ് ഡേ ദിനാചാരണം ഡിസംബര്‍ 6 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളിലൂടെ നടത്തിവരുന്നു.

## Article Content

**പേരാമ്പ്ര: **സിവില്‍ ഡിഫെന്‍സ് ആന്റ് ഹോം ഗാര്‍ഡ് റൈസിങ് ഡേ ദിനാചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി ശുചീകരണവും ട്രാഫിക് ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു. റൈസിങ് ഡേ ദിനാചാരണം ഡിസംബര്‍ 6 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളിലൂടെ നടത്തിവരുന്നു.

ഫയര്‍ റെസ്‌ക്യൂ സ്റ്റേഷന്‍ പേരാമ്പ്രയും സിവില്‍ ഡിഫെന്‍സ് ഹോം ഗാര്‍ഡും ചേര്‍ന്നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കിയത്. ഡോ. സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷിന്റെ അധ്യക്ഷനായിരുന്നു. എ. ഷിജിത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസീസ്, വി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

സിവില്‍ ഡിഫെന്‍സ് പോസ്റ്റ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്റാഷിദ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ട്രാഫിക് ബോധവല്‍ക്കരണ റാലി സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജനങ്ങളില്‍ റോഡപകടങ്ങളുടെ കാരണങ്ങളെകുറിച്ചും അച്ചടക്കമുള്ള ഡ്രൈവിങിനെ കുറിച്ചുമുള്ള പ്ലാക്കാര്‍ഡകള്‍ ഏന്തിയായിരുന്നു റാലി.

കല്ലോടു നിന്നാരംഭിച്ച ബൈക്ക് റാലി കക്കാട് വരെയും തിരിച്ചു പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ അവസാനിച്ചു. സിവില്‍ ഡിഫെന്‍സ് വോളന്റീര്‍ വിഭാഗം അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രക്തധാനം നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15548/the-taluk-hospital-was-cleaned-and-a-traffic-awareness-rally-was-held)