---
title: "വീട്ടമ്മയെയും വളര്‍ത്തുമൃഗത്തെയും കടിച്ച തെരുവുനായക്ക് പേവിഷബാധ "
english_title: "rabies was found in the styay dog  bit the housewife and the pet animal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155485/rabies-was-found-in-the-styay-dog-bit-the-housewife-and-the-pet-animal"
published_at: "2023-10-20T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532486d297e0_1_dog.JPG"
keywords: []
---

# വീട്ടമ്മയെയും വളര്‍ത്തുമൃഗത്തെയും കടിച്ച തെരുവുനായക്ക് പേവിഷബാധ 

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് നരിക്കുനിയില്‍ മൂര്‍ഖന്‍കുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളില്‍ വീട്ടമ്മയെയും വളര്‍ത്തുമൃഗത്തെയും കടിച്ച തെരുവുനായ്ക്ക് പേവിഷബാധയുണ്ടെന്ന് പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

## Article Content

പേരാമ്പ്ര: കോഴിക്കോട് നരിക്കുനിയില്‍ മൂര്‍ഖന്‍കുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളില്‍ വീട്ടമ്മയെയും വളര്‍ത്തുമൃഗത്തെയും കടിച്ച തെരുവുനായ്ക്ക് പേവിഷബാധയുണ്ടെന്ന് പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

ബുധനാഴ്ച രാവിലെയായിരുന്നു തെരുവുനായുടെ പരാക്രമം. പശുവിനെയും വീട്ടമ്മയെയും കടിച്ചതിന് പുറമെ ഒട്ടനവധി കോഴികളെയും നായ കടിച്ചിരുന്നു.

മണിക്കൂറുകള്‍ക്കു ശേഷം നായയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ പരിശോധനക്കയച്ചു. പകലും രാത്രിയും തെരുവുനായ്ക്കള്‍ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

രാവിലെ നടക്കാനിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പത്രക്കെട്ടെടുക്കാന്‍ വരുന്ന ഏജന്റുമാരും പള്ളിയിലും ക്ഷേത്രങ്ങളിലും പോകുന്നവരും ആശങ്കയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155485/rabies-was-found-in-the-styay-dog-bit-the-housewife-and-the-pet-animal)