---
title: "പേരാമ്പ്രയില്‍ വനിതകള്‍ക്കായി ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "She organized a campaign for women in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155494/she-organized-a-campaign-for-women-in-perambra"
published_at: "2023-10-20T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65324fa27a03b_1_are.jpg"
keywords: []
---

# പേരാമ്പ്രയില്‍ വനിതകള്‍ക്കായി ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:**  പേരാമ്പ്ര** :** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

 പേരാമ്പ്ര** :** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു.

സ്ത്രീകളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി കൊണ്ട് നടത്തിയ പരിപാടി എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

വനിതകള്‍ക്കായി പ്രത്യേകമായി നടത്തിയ ഷീ ക്യാമ്പയിന്‍ എന്ന ആരോഗ്യ ശില്‍പ്പശാലയില്‍ വിവിധ ക്ലാസുകളും സംശയനിവാരണ സെഷനും വിവിധ ഡോക്ടര്‍മാരുടെ പരിശോധനയും മെഡിക്കല്‍ ക്യാമ്പും രോഗനിര്‍ണയവും മരുന്ന് വിതരണവും നടത്തി.

സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ആയ ആര്‍ത്തവ തകരാറുകള്‍, ജീവിതശൈലി രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, മാനസിക സമ്മര്‍ദം, ഡിപ്രഷന്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നടത്തിയ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പയിനില്‍ ലഭ്യമാക്കി.

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും നടത്തുന്ന ക്യാമ്പയിനാണ് ഷീ ക്യാമ്പയിന്‍. ചടങ്ങില്‍ പേരാമ്പ്ര ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫല ഫാറൂഖ് സ്വാഗതം പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കവിത പുരുഷോത്തമന്‍, അനീന ഭാഗ്യരാജ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155494/she-organized-a-campaign-for-women-in-perambra)