---
title: "ആപ്താമിത്രാ വളണ്ടിയര്‍മാര്‍ക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് കിറ്റ് വിതരണം "
english_title: "Distribution of emergency response kit to Apathamitra volunteers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155523/distribution-of-emergency-response-kit-to-apathamitra-volunteers"
published_at: "2023-10-20T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65326368670e3_1_apath.jpg"
keywords: []
---

# ആപ്താമിത്രാ വളണ്ടിയര്‍മാര്‍ക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് കിറ്റ് വിതരണം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ആപ്താമിത്രാ വളണ്ടിയര്‍മാര്‍ക്കുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ്‌കിറ്റ് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ആപ്താമിത്രാ വളണ്ടിയര്‍മാര്‍ക്കുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ്‌കിറ്റ് വിതരണം ചെയ്തു.

പേരാമ്പ്ര പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അംഗം സജു പരിപാടി ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണോല്‍ഘാടനം പേരാമ്പ്ര പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം അര്‍ജുന്‍ കട്ടയാട്ട് വളണ്ടിയര്‍ ഷിജുവിന് ആദ്യകിറ്റ് നല്‍കി നിര്‍വ്വഹിച്ചു.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി: സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ സ്വാഗതവും ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ ലതീഷ് നടുകണ്ടി നന്ദിയും പറഞ്ഞു.

മുക്കം അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.കെ ഭരതന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ എ ഷിജിത്ത്, സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാരായ മുകുന്ദന്‍ പി.കെ വൈദ്യര്‍, സൗദ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155523/distribution-of-emergency-response-kit-to-apathamitra-volunteers)