---
title: "തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു."
english_title: "Thozhilurappu  laborer died after collapsing while working."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155590/thozhilurappu-laborer-died-after-collapsing-while-working"
published_at: "2023-10-20T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a4657363d_000_8_chinmaya.JPG"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു.

> **Lead Summary:** ** കൊയിലാണ്ടി: **ചേമഞ്ചേരിയില്‍ തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേമഞ്ചേരി കിണാശ്ശേരിമുക്കിലെ കീഴേടത്ത് തങ്കയാണ് മരണപ്പെട്ടത്.

## Article Content

** കൊയിലാണ്ടി: **ചേമഞ്ചേരിയില്‍ തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേമഞ്ചേരി കിണാശ്ശേരിമുക്കിലെ കീഴേടത്ത് തങ്കയാണ് മരണപ്പെട്ടത്.

ചേമഞ്ചേരി അഭയം സെപെഷ്യല്‍ സ്‌കൂളിനടുത്തുവെച്ച് തൊഴിലുറപ്പ് ജോലിയ്ക്കിടെ തങ്ക കുഴഞ്ഞുവീണത്. ഇന്ന് വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റു മോര്‍ട്ടത്തിനുശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭര്‍ത്താവ്: പ്രകാശന്‍. മക്കള്‍: പ്രഭിത (കിണാശ്ശേരി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍), ആരതി. മരുമക്കള്‍: രതീഷ് (ഞാണംപൊയില്‍), രാകേഷ് (ചേലിയ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155590/thozhilurappu-laborer-died-after-collapsing-while-working)