---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡിനായ് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "Puzhithod West Alternate Road; A popular convention was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155703/puzhithod-west-alternate-road-a-popular-convention-was-organized"
published_at: "2023-10-21T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653367a55d3ed_1_jk.JPG"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡിനായ് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** ചക്കിട്ടപാറ : പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വടകര എംപി കെ. മുരളീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

ചക്കിട്ടപാറ : പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വടകര എംപി കെ. മുരളീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ പാത പൂര്‍ത്തീകരണത്തിനു സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചാല്‍ നവംബര്‍ 22 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും വയനാട്ടിലേക്കുള്ള ബദല്‍ റോഡുകളില്‍ നടപ്പാക്കാന്‍ എളുപ്പമുള്ളതും സാങ്കേതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതും വലിയ പാലങ്ങള്‍ ആവശ്യമില്ലാത്തതും ആയ പാതയാണിതെന്നും 100 കോടിയോളം രൂപ ചെലവഴിച്ചാല്‍ റോഡ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേന്ദ്ര നിയമ പ്രകാരം വികസന കാര്യങ്ങള്‍ക്ക് വനം ഭൂമി ഉപയോഗിക്കാം എന്നുള്ളതും ഈ ബദല്‍ പാതയ്ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ തറക്കല്ല് ഇട്ടതില്‍ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ പാതയും, ബെരക്കുപ്പ പാലവും നടക്കാതെ പോയ 2 പ്രധാന പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബദല്‍ പാതയുടെ വിശദമായ പഠന റിപ്പോര്‍ട്ട്  വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ്  പി. ബാലന്‍, ജനപ്രതിനിധികള്‍, കര്‍മ സമിതി അധ്യക്ഷ ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ ചേര്‍ന്ന് കെ. മുരളീധരന്‍ എംപിക്ക് കൈമാറി.

കെ.എം. സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍, വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ്  പി. ബാലന്‍, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്  പോളി കാരക്കട, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, മെമ്പര്‍ കെ.എ. ജോസുകുട്ടി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍, പടിഞ്ഞാറത്തറ കര്‍മ സമിതി ചെയര്‍പെഴ്‌സന്‍ ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

ഭാരവാഹികളായി കെ. സുനില്‍ (ചെയര്‍മാന്‍), സി.കെ. ശശി, പി. വാസു, ടോമി അമ്പാട്ട്, ബേബി കാപ്പുകാട്ടില്‍, ആവള ഹമീദ്, പി.സി. സുരാജന്‍, ബിജു ചെറുവത്തൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍, കെ.എ. ജോ സുകുട്ടി ( ജനറല്‍ കണ്‍വീനര്‍), എ.ജി. ഭാസ്‌കരന്‍, രാജീവ് തോമസ്, പി.എം. ജോസഫ്, രാജന്‍ വര്‍ക്കി, സുനില്‍ മാക്കുന്നുമ്മല്‍, ചിപ്പി മനോജ് എന്നിവര്‍ ജോയിന്റ്  കണ്‍വീനര്‍മാരായും, ഇ.എം. ശ്രീജിത്ത് ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155703/puzhithod-west-alternate-road-a-popular-convention-was-organized)