---
title: " കെപിഎസ്ടിഎ മേപ്പയ്യൂര്‍ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു"
english_title: "Teacher appointments should be approved after determination of posts; KPSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15573/teacher-appointments-should-be-approved-after-determination-of-posts-kpsta"
published_at: "2021-12-11T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b46918709b8_kk.jpg"
keywords: []
---

#  കെപിഎസ്ടിഎ മേപ്പയ്യൂര്‍ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** കെപിഎസ്ടിഎ മേപ്പയ്യൂര്‍ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലര്‍ പി. സുനീത ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍:** കെപിഎസ്ടിഎ മേപ്പയ്യൂര്‍ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലര്‍ പി. സുനീത ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് പ്രവീണ്‍ കാമ്പ്രം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം എം.കെ. കുഞ്ഞമ്മത്, ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, നാസിബ് കരുവോത്ത്, ടി.സി. സുജയ, കെ.വി. രജീഷ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.

ബ്രാഞ്ച് ഭാരവാഹികളായി പ്രസിഡന്റ് എം. സൈറാബാനു, സെക്രട്ടറി മനുമോന്‍ മഠത്തില്‍, ട്രഷറര്‍ ടി.പി. നജ്മ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15573/teacher-appointments-should-be-approved-after-determination-of-posts-kpsta)