---
title: "ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു "
english_title: "The INL State Committee organized a Palesthine Solidarity Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155755/the-inl-state-committee-organized-a-palesthine-solidarity-rally"
published_at: "2023-10-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65337bfa40b16_1_ad2.JPG"
keywords: []
---

# ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.

റെസ്റ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപന യോഗം എന്‍എല്‍യു ജില്ലാ പ്രസിഡന്റ്  മുഹമ്മത് ചാലിക്കര ഉദ്ഘാടനം ചെയ്തു. ഷമീര്‍ കരിയാത്തന്‍കാവ് സംസാരിച്ചു.

കെ.കെ. സലാം, താനാരി കുഞ്ഞമ്മത്, മൊയ്തു പാലേരി, വി.പി.കെ തറുവൈ ഹാജി, ഷാജി എടത്തില്‍, റഷീദ്, അസീസ് കിഴക്കന്‍ പേരാമ്പ്ര, അലി പുറവൂര്, കെ.സി അമ്മത് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155755/the-inl-state-committee-organized-a-palesthine-solidarity-rally)