---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവളയില്‍ സമാപനം "
english_title: "Cheruvannur Grama Panchayath Kerala Festival concludes at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155801/cheruvannur-grama-panchayath-kerala-festival-concludes-at-avala"
published_at: "2023-10-21T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533943474412_1_sm.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവളയില്‍ സമാപനം 

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആവള മാനവയില്‍ നടന്ന വോളി ബോള്‍ മത്സര പരിപാടികളോടെ സമാപിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആവള മാനവയില്‍ നടന്ന വോളി ബോള്‍ മത്സര പരിപാടികളോടെ സമാപിച്ചു.

ജോളി ബ്രദേഴ്‌സ് കൂട്ടോത്തിനെ പരാജയപ്പെടുത്തി ബ്രദേഴ്‌സ് കലാസമിതി ആവള വിജയ കിരീടം നേടി. കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി ബ്രദേഴ്‌സ് കലാസമിതി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനദാനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി. ഷിജിത്ത് നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ബാലകൃഷ്ണന്‍, പി മോനിഷ, കെ.എം ബിജിഷ, ഇ.കെ സുബൈദ, പി മുംതാസ്, സ്വാഗത സംഘം ഭാരവാഹികളായ വിജയന്‍ ആവള, പി.ഇ രവി അരീക്കല്‍, പി.എം അസീസ്, കെ ബഷീര്‍, പി.എം സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155801/cheruvannur-grama-panchayath-kerala-festival-concludes-at-avala)