---
title: "പേരാമ്പ്ര മണ്ഡലം നവകേരള സദസ്; പ്രാദേശിക സ്വാഗത സംഘ രൂപീകരണ യോഗം "
english_title: "Perambra Constituency Navakerala Sadas; Local welcome group formation meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155837/perambra-constituency-navakerala-sadas-local-welcome-group-formation-meeting"
published_at: "2023-10-21T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533b27b564e4_1_sathas.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലം നവകേരള സദസ്; പ്രാദേശിക സ്വാഗത സംഘ രൂപീകരണ യോഗം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മണ്ഡലം നവകേരള സദസിന്റെ പ്രാദേശിക സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മണ്ഡലം നവകേരള സദസിന്റെ പ്രാദേശിക സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

കേരള സര്‍ക്കാരിന്റെ 'നവകേരള സദസ്' കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നടക്കുകയാണ്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്  ചിപ്പി മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, അംഗം എം.എം പ്രദീപ്, ലൈസ ജോര്‍ജ്, ഇ.എസ് ജയിംസ്, ബേബി കാപ്പുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ചെയര്‍മാന്‍ ആയും സെക്രട്ടറി കണ്‍വീനറും ആയ 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155837/perambra-constituency-navakerala-sadas-local-welcome-group-formation-meeting)