---
title: "വാല്യക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം"
english_title: "Navarathri celebration at Valiacode Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155866/navarathri-celebration-at-valiacode-maha-vishnu-temple"
published_at: "2023-10-21T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533d69396f81_mahanavami.JPG"
keywords: []
---

# വാല്യക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 24 വരെ നടക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച ദുര്‍ഗാഷ്ടമിക്ക് വൈകുന്നേരം 5.30 ന് ഗ്രന്ഥംവെപ്പ്, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 24 വരെ നടക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച ദുര്‍ഗാഷ്ടമിക്ക് വൈകുന്നേരം 5.30 ന് ഗ്രന്ഥംവെപ്പ്, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും.

23 തിങ്കളാഴ്ച കാലത്ത് 6 മണി മുതല്‍ ഗ്രന്ഥപൂജ അഖണ്ഡനാമജപം, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും 24 ചൊവ്വാഴ്ച കാലത്ത് മുതല്‍ വാഹനപൂജ, സരസ്വതി പൂജ, ഗ്രന്ഥം എടുക്കല്‍, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, പ്രസാദ വിതരണം എന്നിവയും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155866/navarathri-celebration-at-valiacode-maha-vishnu-temple)