---
title: "മില്ലറ്റ് മേള ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ "
english_title: "NSS volunteers prepare millet fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155899/nss-volunteers-prepare-millet-fair"
published_at: "2023-10-21T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533f00bc28ff_000_8_chinmaya.JPG"
keywords: []
---

# മില്ലറ്റ് മേള ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് മില്ലറ്റ് മേള സംഘടിപ്പിച്ചു. ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവത്തിന്റെ ഭാഗമായിട്ടാണ് മില്ലറ്റ് മേള ഒരുക്കിയത്.

## Article Content

**പേരാമ്പ്ര :** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് മില്ലറ്റ് മേള സംഘടിപ്പിച്ചു. ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവത്തിന്റെ ഭാഗമായിട്ടാണ് മില്ലറ്റ് മേള ഒരുക്കിയത്.

വിവിധയിനം മില്ലറ്റുകളുടെയും മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടത്തി. 5 പോസിറ്റീവ് മില്ലറ്റുകളും നാല് ന്യൂട്രല്‍ മില്ലറ്റുകളും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരുന്നു.

പരിപാടി മില്ലറ്റ് മിഷന്‍ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെറു ധാന്യങ്ങളൂടെ പ്രചാരണം വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്, എന്‍എസ്എസ് കോഴിക്കോട് സൗത്ത് ജില്ലാ കോഡിനേറ്റര്‍ എം.കെ ഫൈസല്‍, പേരാമ്പ്ര എ ഇ ഓ കെ.എന്‍ ബിനോയ് കുമാര്‍, എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ പി ശ്രീജിത്ത് എന്നിവര്‍ മേള സന്ദര്‍ശിച്ചു.

പ്രോഗ്രാം ഓഫീസര്‍ കെ.കെ ഷോബിന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം ബിന്ദു, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ് മിലേന സ്വാഗതവും ആദിത്യന്‍ നന്ദിയും രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് മേള സന്ദര്‍ശിച്ചതും മില്ലറ്റും മില്ലറ്റ് വിഭവങ്ങളും വാങ്ങിയതും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155899/nss-volunteers-prepare-millet-fair)