---
title: "മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാടിനായി സമര്‍പ്പിച്ചു "
english_title: "The Sports Facilitation Center of Govt. Vocational Higher Secondary School, Mepayyur was dedicated to the nation."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155908/the-sports-facilitation-center-of-govt-vocational-higher-secondary-school-mepayyur-was-dedicated-to-the-nation"
published_at: "2023-10-21T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533f660d1119_000_8_chinmaya.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാടിനായി സമര്‍പ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സര്‍ക്കാര്‍ 6.47 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്‌കൂളില്‍ നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം കായിക -ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കേരള സര്‍ക്കാര്‍ 6.47 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്‌കൂളില്‍ നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം കായിക -ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പേരാമ്പ്ര എം എല്‍ എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആധുനിക സൗകര്യങ്ങളോടെ മള്‍ട്ടി ജിം, സിന്തറ്റിക്ക് ട്രാക്ക്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങള്‍ സെന്ററില്‍ ലഭ്യമാണ്.

ജനറല്‍ കണ്‍വീനര്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മന്ത്രിയില്‍ നിന്നും വിദ്യാലയ മികവ് പുരസ്‌കാരം സ്‌കൂള്‍ മേലധികാരികള്‍ ഏറ്റുവാങ്ങി.

ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ സമര്‍പ്പിച്ചു.

കായികരംഗത്തെ നിസ്വാര്‍ത്ഥ സേവനം നടത്തിയ അധ്യാപകര്‍ക്കുള്ള ആദരം മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ സമര്‍പ്പിച്ചു. മന്ത്രിക്കുള്ള നിവേദനം പിടിഎ പ്രസിഡന്റ് എം.എം ബാബു സമര്‍പ്പിച്ചു.

സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി ജഴ്‌സി വിതരണം മേപ്പയ്യൂര്‍ സര്‍വ്വീവ് സഹകരണ ബാങ്ക് പ്രസിഡന്റ് പുതിയോട്ടില്‍ ബാലനില്‍ നിന്നും സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ ഇ.കെ ഗോപി ഏറ്റുവാങ്ങ

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് മെമ്പര്‍ എ.പി രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പ്രശാന്ത്, പിടിഎ വൈസ് പ്രസിഡന്റ് എം.എം അഷ്‌റഫ്, കെ. നിഷിദ്, പി.പി രാധാകൃഷ്ണന്‍, കെ.രാജീവന്‍, ഇ.അശോകന്‍, എം.കെ രാമചന്ദ്രന്‍, മേലാട്ട് നാരായണന്‍, സന്തോഷ് സാദരം, പ്രദീപ് കണ്ണമ്പത്ത്, ദിനേശ് പാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155908/the-sports-facilitation-center-of-govt-vocational-higher-secondary-school-mepayyur-was-dedicated-to-the-nation)