---
title: "62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു "
english_title: "62nd Kozhikode Revenue District School Art Festival; Welcome team formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155918/62nd-kozhikode-revenue-district-school-art-festival-welcome-team-formed"
published_at: "2023-10-21T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533ffe1e9b05_000_8_chinmaya.JPG"
keywords: []
---

# 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ഡിസംബര്‍ 4 മുതല്‍ 8 വരെ പേരാമ്പ്രയില്‍ നടക്കുന്ന 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** ഡിസംബര്‍ 4 മുതല്‍ 8 വരെ പേരാമ്പ്രയില്‍ നടക്കുന്ന 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് കുമാര്‍ സി. ആമുഖ ഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ നിഷിത സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, ഹയര്‍ സെക്കണ്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, സജീവന്‍, എ.കെ. ചന്ദ്രന്‍, എം.കുഞ്ഞമ്മദ്, സത്യന്‍ കടിയങ്ങാട് ,രാഗേഷ് തറമ്മല്‍, ആലിക്കുട്ടി, ടി.കെ ബാലഗോപാലന്‍, മനോജ് ആവള, രാമചന്ദ്രന്‍, പി.പി.രാമകൃഷ്ണന്‍, സി.പി.എ അസീസ് എന്നിവര്‍ സംസാരിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അസി.ഡയറക്ടര്‍ അപര്‍ണ്ണ വി.ആര്‍ നന്ദി പറഞ്ഞു.

**സ്വാഗത സംഘം ചെയര്‍മാന്‍** : ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ

**വര്‍ക്കിംഗ് ചെയര്‍മാന്‍** : ഷീജ ശശി (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് )

**വൈസ് ചെയര്‍മാന്‍മാര്‍** : പി ഗവാസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി.പി നിഷ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി, സി.എം ബാബു, ദുല്‍ഖിഫില്‍ ( ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍), എന്‍.പി ബാബു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) , വി.കെ പ്രമോദ്, കെ സുനില്‍, സി.കെ ശശി, എന്‍.ടി ഷിജിത്ത്, ഇ.കെ ബിന്ദു, ശാരദ പട്ടേരികണ്ടി, ഉണ്ണി വേങ്ങേരി.

**ജനറല്‍ കണ്‍വീനര്‍** : മനോജ് കുമാര്‍ .സി (വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ )

**ജോയിന്റ് കണ്‍വീനര്‍മാര്‍** : എം സന്തോഷ് കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം), വി.ആര്‍ അപര്‍ണ (അസിസ്റ്റന്റ് ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ), കെ അബ്ദുള്‍ നാസര്‍ (പ്രിന്‍സിപ്പല്‍ ഡയറ്റ്, കോഴിക്കോട്), അബ്ദുല്‍ ഹക്കീം ഡിപിഒ (എസ് എസ് എ ) നിഷ (പ്രിന്‍സിപ്പല്‍, പേരാമ്പ്ര എച്ച്എസ്എസ്), സുനില്‍കുമാര്‍ (പ്രധാന അധ്യാപകന്‍, പേരാമ്പ്ര എച്ച്എസ്എസ്). ട്രഷറര്‍ : എന്‍.മൊയ്‌നുദീന്‍ കെഎഎസ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, താമരശ്ശേരി )

*സബ് കമ്മറ്റികള്‍*

**പ്രോഗ്രാം കമ്മിറ്റി : **

ചെയര്‍മാന്‍ കെ.കെ വിനോദന്‍ (മെമ്പര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്) കണ്‍വീനര്‍ : ഷാജു പി കൃഷ്ണന്‍.

**സ്റ്റേജ് & പന്തല്‍: **

ചെയര്‍മാന്‍ : മിനി പൊന്‍പാറ (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : സുനില്‍ എം

**ലൈറ്റ് & സൗണ്ട് :**

ചെയര്‍മാന്‍ : പി.ടി അഷ്‌റഫ് (മെമ്പര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.) കണ്‍വീനര്‍: മുഹമ്മദ് റഷീദ്

**ലോ & ഓര്‍ഡര്‍**

ചെയര്‍മാന്‍ പ്രിയേഷ് കെ (വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : ദിലീപ് കുമാര്‍

**റിസപ്ഷന്‍ **:

ചെയര്‍മാന്‍: വിനോദ് തിരുവോത്ത് (മെമ്പര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്) കണ്‍വീനര്‍: ബി.ബി ബിനീഷ്.

**രജിസ്‌ട്രേഷന്‍ **

ചെയര്‍മാന്‍ : സി.എം സജു (മെമ്പര്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : മുഹമ്മദ് സുഹൈല്‍

**വെല്‍ഫെയര്‍ **

ചെയര്‍മാന്‍ : ശ്രീലജ പുതിയെടുത്ത് (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : സുരേഷ് കുമാര്‍ എം

**ഭക്ഷണം**

** **ചെയര്‍മാന്‍ : വി കെ പ്രമോദ് (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) കണ്‍വീനര്‍ :ദേവനന്ദന്‍ ടി

**അക്കമഡേഷന്‍:**

ചെയര്‍മാന്‍ : പി.കെ രാഗേഷ് (മെമ്പര്‍ , പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : മൂസ കോയ മാവിളി

**ട്രാന്‍സ്‌പോര്‍ട്ട് **: ചെയര്‍മാന്‍ : സല്‍മ കെ (വാര്‍ഡ് മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ :എം.ടി മുനീര്‍

**ഗ്രീന്‍ പ്രോട്ടോകോള്‍ **: ചെയര്‍മാന്‍ : പി ജോനാ (മെമ്പര്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : ഷെജിന്‍ ആര്‍

**മീഡിയ & പബ്ലിസിറ്റി: **ചെയര്‍മാന്‍ : അര്‍ജുന്‍ കട്ടയാട്ട് (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ : സി കെ അനില്‍കുമാര്‍

**ട്രോഫി :** ചെയര്‍മാന്‍ : കെ സജീവന്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്) കണ്‍വീനര്‍ : ബി.ടി സുധീഷ് കുമാര്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155918/62nd-kozhikode-revenue-district-school-art-festival-welcome-team-formed)