---
title: "തലമുറകള്‍ക്ക് അന്നമൂട്ടിയ വാല്യക്കോട് എയുപി സ്‌കൂളിലെ പാചക തൊഴിലാളി ഖദീജ ഉമ്മക്ക് യാത്രയയപ്പ് "
english_title: "Farewell to Khadija Umma, cook of Annamootiya Valyakode AUP School for generations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155935/farewell-to-khadija-umma-cook-of-annamootiya-valyakode-aup-school-for-generations"
published_at: "2023-10-21T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534149405ef8_1_umma.JPG"
keywords: []
---

# തലമുറകള്‍ക്ക് അന്നമൂട്ടിയ വാല്യക്കോട് എയുപി സ്‌കൂളിലെ പാചക തൊഴിലാളി ഖദീജ ഉമ്മക്ക് യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പാചക തൊഴിലാളിയായി സേവനമനുഷ്ഠിച്ച ഖദീജ ഉമ്മക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പാചക തൊഴിലാളിയായി സേവനമനുഷ്ഠിച്ച ഖദീജ ഉമ്മക്ക് യാത്രയയപ്പ് നല്‍കി.

വാര്‍ഡ് അംഗം ബിന്ദു അമ്പാളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ പാത്തുമ്മ മൊമന്റോ നല്‍കി ആദരിച്ചു.

പിടിഎ യുടെ സ്‌നേഹ സമ്മാനം പിടിഎ പ്രസിഡന്റ്  കെ.എം കൃഷ്ണദാസ് ഖദീജ ഉമ്മക്ക് കൈമാറി.

പനച്ചിക്കുന്നുമ്മല്‍ വിജയന്‍, മിന കുഞ്ഞമ്മദ്, മൂസ ചെരിപ്പേരി, പി.എന്‍.പി ശങ്കരന്‍, രാമചന്ദ്രന്‍ പന്തീരടി, പി. അബ്ദുറഹ്മാന്‍, എം.ടി ഹമീദ്, കെ.സി ബാലകൃഷ്ണന്‍, കെ.കെ ബിജു എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155935/farewell-to-khadija-umma-cook-of-annamootiya-valyakode-aup-school-for-generations)