---
title: "ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്സ് നവമി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു "
english_title: "Sriragam Institute of Music and Arts organized Navami Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155936/sriragam-institute-of-music-and-arts-organized-navami-anniversary-celebration"
published_at: "2023-10-22T00:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65341bb4d822c_1_music.JPG"
keywords: []
---

# ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്സ് നവമി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്സ് നവമി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ശ്രീരാഗോത്സവ് എന്ന പേരില്‍ പേരാമ്പ്ര ടൗണ്‍ഹാളിലാണ് ശ്രീരാഗത്തിന്റെ അഞ്ചാം വാര്‍ഷികവും നവമി ആഘോഷവും നടത്തിയത്.

## Article Content

**പേരാമ്പ്ര : **ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്സ് നവമി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ശ്രീരാഗോത്സവ് എന്ന പേരില്‍ പേരാമ്പ്ര ടൗണ്‍ഹാളിലാണ് ശ്രീരാഗത്തിന്റെ അഞ്ചാം വാര്‍ഷികവും നവമി ആഘോഷവും നടത്തിയത്.

പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സ്വാഗത ഗാനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്.

സംഗീതവും ഗാനരചനയുമാണ് തന്റെ ജീവീത ലഹരിയെന്നും സംഗീതമെന്നത് ഹൃദയത്തിന്റെ ആവിഷ്‌ക്കാരമാണെന്നും കൈതപ്രം പറഞ്ഞു. പിടിഎ പ്രസിഡന്റ്  രാജന്‍ സി ചാലില്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കൈതപ്രത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ലിഷ പ്രസൂണ്‍ രചിച്ച് ശ്രീലയ പ്രസൂണ്‍, കാജല്‍ എന്നിവര്‍ ആലപിച്ച പറശ്ശിനിനാഥന്‍ എന്ന ഭക്തിഗാന ആല്‍ബം പ്രകാശനവും ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ, കെ.സി. റഷീദ് എന്നിവരെ ആദരിക്കലും കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

ചലച്ചിത്ര സംവിധായകനും നടനുമായ എ.ജി. രാജന്‍, സംഗീതജ്ഞന്‍ സതീഷ് നമ്പൂതിരി, ഗാനരചയിതാവ് സുരേഷ് അമ്പാടി, ശ്രീചിന്മയ കോളെജ് പ്രിന്‍സിപ്പാള്‍ ഇ. വിനോദ്, വിജയശ്രീ രാജീവ്, എ.പി. ശ്രീജ, ബീന, കെ. ബാബു, ബിന്ദുരാജു തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീജിത്ത് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിന് കുഞ്ഞിമൊയ്തി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155936/sriragam-institute-of-music-and-arts-organized-navami-anniversary-celebration)