---
title: "കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ക്യാമ്പിന് തുടക്കമായി "
english_title: "Congress Sevadal district camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156038/congress-sevadal-district-camp-has-started"
published_at: "2023-10-22T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534e8841a06b_1_acamb.jpg"
keywords: []
---

# കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **വാകയാട് :** ജില്ലാ സേവാദള്‍ ചതുര്‍ദിന ക്യാമ്പ് വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ. രാഘവന്‍ മാസ്റ്റര്‍ നഗറില്‍ ആരംഭിച്ചു.

## Article Content

**വാകയാട് :** ജില്ലാ സേവാദള്‍ ചതുര്‍ദിന ക്യാമ്പ് വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ. രാഘവന്‍ മാസ്റ്റര്‍ നഗറില്‍ ആരംഭിച്ചു.

ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ്  കെ. പ്രവീണ്‍കുമാര്‍ പതാക ഉയര്‍ത്തി. എം.കെ. രാഘവന്‍ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അച്ചടക്കവും ചിട്ടയും അര്‍പ്പണബോധവും പ്രവര്‍ത്തകരെ വാര്‍ത്തെടുത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം സേവാദള്‍ മുന്നിട്ടിറങ്ങണമെന്ന് അദേഹം പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സേവാദള്‍ പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി, അഖിലേന്ത്യാ സേവാദള്‍ ഉപദേശം സമിതി അംഗം ആര്‍.കെ. മക്കനായി, ഡോ. വിശ്വനാഥ് ചിന്താമണി, ജില്ലാ സേവാദള്‍ പ്രസിഡന്റ്  കെ.കെ. അബുബക്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍, പി.എം. അബ്ദുറഹിമാന്‍, യു.വി. ദിനേശ്മണി, കെ. രാമചന്ദ്രന്‍, ഗണേഷ് ബാബു, അശോകന്‍, കാവില്‍. പി. മാധവന്‍, പി. മുരളീധരന്‍ നമ്പൂതിരി, കെ.കെ. സുരേഷ്, എ.പി. ഷാജി, ടി.കെ. ചന്ദ്രന്‍, സി.എച്ച്. സുരേന്ദ്രന്‍, സി.വി. ഉദയകുമാര്‍, വി.പി. വിനോദ്, ആര്‍. ജയകുമാരി, വി. പ്രകാശ്, പി.എം വിനോദ്, വസന്തകുമാരി, ശ്യം ചെലാന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156038/congress-sevadal-district-camp-has-started)