---
title: "ആത്മഹത്യ ഒരു പ്രശ്‌ന പരിഹാരമാണോ? പ്രമുഖ സൈക്കോളജിസ്റ്റ് എ.കെ സജി എഴുതുന്നു "
english_title: "Is Suicide a Problem? Leading psychologist AK Saji writes at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15605/is-suicide-a-problem-leading-psychologist-ak-saji-writes-at-perambra"
published_at: "2021-12-11T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b48e4c6e312_kk.jpg"
keywords: []
---

# ആത്മഹത്യ ഒരു പ്രശ്‌ന പരിഹാരമാണോ? പ്രമുഖ സൈക്കോളജിസ്റ്റ് എ.കെ സജി എഴുതുന്നു 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യയില്‍ ഏറ്റവും മികച്ച സാക്ഷരത കൈവരിച്ച സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ ഉയര്‍ന്ന നിലവാരമുള്ള സംസ്ഥാനമാണ് കേരളം. ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചരാണെങ്കിലും പ്രശ്‌ന പരിഹാരത്തിന് ആത്മഹത്യയാണ് ഏക പരിഹാരമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര: **ഇന്ത്യയില്‍ ഏറ്റവും മികച്ച സാക്ഷരത കൈവരിച്ച സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ ഉയര്‍ന്ന നിലവാരമുള്ള സംസ്ഥാനമാണ് കേരളം. ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചരാണെങ്കിലും പ്രശ്‌ന പരിഹാരത്തിന് ആത്മഹത്യയാണ് ഏക പരിഹാരമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ പല ഭാഗങ്ങളിലും കുടുംബത്തോടൊപ്പമുള്ള ആത്മഹത്യകളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേള്‍ക്കുന്ന നമ്മളിപ്പോള്‍ നമ്മളുടെ കണ്‍മുന്നിലും ഇത്തരം സംഭവങ്ങള്‍ കാണേണ്ടി വരുന്നതിന്റെ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ് ഇത്തരം സംഭവങ്ങളുടെ സാമൂഹിക പശ്ചാത്തലം പരിശോധിക്കേണ്ടതും ശരിയായ പരിഹാരം കണ്ടെത്തേണ്ടതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അനിവാര്യമാണ്.

ആത്മഹത്യ പ്രവണതയുടെ കാരണങ്ങള്‍ കേരളത്തില്‍ കണ്ട് വരുന്ന ആത്മഹത്യകളുടെ കാരണം പലപ്പോഴും സാമ്പത്തിക പ്രയാസങ്ങളാണെന്ന് പറയാറുണ്ട്. കൂടുതലായും കുടുംബത്തോടൊന്നിച്ചുള്ള ആത്മഹത്യകളില്‍ കടങ്ങളും മറ്റ് സാമ്പത്തിക സാമൂഹ്യ പ്രശ്‌നങ്ങളും വില്ലന്‍മാരാവാറുണ്ട്.

കൂടാതെ പ്രണയ നൈരാശ്യം ഉറ്റവരുടെ വേര്‍പാടിനെ തുടര്‍ന്ന് സംരക്ഷിക്കാന്‍ ആരുമില്ലെന്നുള്ള തോന്നല്‍ കൊണ്ടുണ്ടാകുന്ന നിരാശ, അപകര്‍ഷതാ ബോധം ഇതെല്ലാം ആത്മഹത്യക്ക് കാരണമായ് പറയാറുണ്ട്. എന്നാല്‍ മനശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 80 ശതമാനം ആത്മഹത്യയുടെയും കാരണം വിഷാദം, സികോഫിനിയ പോലുള്ള കടുത്ത മാനസിക രോഗാവസ്ഥകളാണ്.

ഉറക്ക കുറവ്, വിശപ്പില്ലായ്മ, ഊര്‍ജ്ജസ്വലത കുറവ്, അലസത, ഏകാന്തത, ഇഷ്ടപ്പെടല്‍, പൊതു സമൂഹത്തില്‍ നിന്ന് ഉള്‍വലിയല്‍ എന്നിവയെല്ലാം വിഷാദ രോഗത്തിന് ലക്ഷങ്ങളായി കാണാറുണ്ട്. പരിഹാര മാര്‍ഗങ്ങളും സമൂഹത്തിന്റെ പങ്കും ശാരീരിക അസുഖങ്ങള്‍ ഉണ്ടാകുന്ന ഒരു വ്യക്തി കൃത്യമായി ഒരു ഡോക്ടറെ കണ്ട് ചികിത്സ നേടുമ്പോള്‍ കടുത്ത വിഷാദ രോഗങ്ങള്‍ ഉള്ളവര്‍ പോലും ഒരു മാനസിക വിദഗ്ദ്ധനെയോ സെക്കോളജിസ്റ്റിനെയോ സമീപിക്കാന്‍ മടി കാണിക്കുന്നു.

മാനസിക രോഗ ചികിത്സയോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറ്റേണ്ടത് അനിരാര്യമാണ്. ഒരു പനിയോ തലവേദനയോ വരുമ്പോള്‍ ഡോക്ടറെ സമീപിക്കുന്ന വ്യക്തിക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വലിയ പങ്കാണ് പൊതു സമൂഹത്തിന് വഹിക്കാനുള്ളത്. ഞാന്‍ ഒറ്റക്കല്ല എന്ന തോന്നല്‍ ഉണ്ടാക്കി കൊടുക്കാന്‍ സമൂഹത്തിന് കഴിയണം.

പ്രത്യേകിച്ച് കുടുംബത്തിന്റെ നെടും തൂണായ വ്യക്തി അവിചാരിതമായി നഷ്ടപ്പെടുമ്പോള്‍ അരക്ഷിതമായ ഒരു അവസ്ഥയിലേക്ക് പോകുന്ന കുടുംബത്തിനെ കൈപിടിച്ച് ഉയര്‍ത്താനും ചേര്‍ത്ത് നിര്‍ത്താനും സമൂഹത്തിനും ബന്ധുക്കള്‍ക്കും കഴിയണം. യാതാര്‍ത്ഥ്യ ബോധം ഉള്‍കൊള്ളാനും സ്വയം പര്യാപ്തമാക്കാനും അവരെ പ്രാപ്തരാക്കണം.

**അനുകരിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തില്‍ കൂടുതലാണ്. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായി കഴിയുമ്പോള്‍ സമൂഹം പ്രകടിപ്പിക്കുന്ന അമിതമായ സഹതാപ തരംഗം മാധ്യമങ്ങള്‍ കൊടുക്കുന്ന ആത്മഹത്യ അമിത വാര്‍ത്താ പ്രാധാന്യം ഇവയെല്ലാം ഒരു പക്ഷേ ചിലപ്പോള്‍ ഇത്തരം ചിന്തകള്‍ ഉള്ളവര്‍ക്ക് ഊര്‍ജം പകര്‍ന്നേക്കാം. **

ഓരോ വ്യക്തിയും നല്ല ശാരീരിക ആരോഗ്യത്തോടൊപ്പം നല്ല മാനസിക ആരോഗ്യം കൂടി സംരക്ഷിക്കുക എന്നതാണ് ഉചിതം. മാനസിക സമ്മര്‍ദ്ധം കുറക്കാന്‍ പരിമിതിക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം നല്ല മാനസിക ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ പോലുള്ള സന്നദ്ധ സംഘടനകള്‍ക്കും മികച്ച പങ്ക് വഹിക്കാന്‍ കഴിയും.

ഇത്തരം സംഘടന പ്രതിനിധികള്‍ അടിസ്ഥാന പരമായ ശാസ്ത്രീയ മനശാസ്ത്ര വിദ്യാഭ്യാസം നല്‍കുന്നതിലൂടെ വ്യക്തികള്‍ക്ക് ശുഭാപ്തി വിശ്വാസം നേടാനും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവുകള്‍ ഓരോ വ്യക്തികളിലും ഉണ്ടെന്ന് ബോധ്യപ്പെടുത്താനും അവര്‍ക്ക് കഴിയും. നമ്മുടെ സുഹൃത്തുക്കളെയും അയല്‍ക്കാരെയും അവരുടെ സന്തോഷത്തിലും ദുഖത്തിലും നമുക്ക് ചേര്‍ത്ത് നിര്‍ത്താം......... നമുക്കൊപ്പം അവരും വളരട്ടെ........

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15605/is-suicide-a-problem-leading-psychologist-ak-saji-writes-at-perambra)