---
title: "പരയിലാട്ട് ബാലകൃഷ്ണന്‍  അനുസ്മരണം "
english_title: "Parailat Balakrishnan remembered the master"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156093/parailat-balakrishnan-remembered-the-master"
published_at: "2023-10-22T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535278cdcb40_000_8_chinmaya.JPG"
keywords: []
---

# പരയിലാട്ട് ബാലകൃഷ്ണന്‍  അനുസ്മരണം 

> **Lead Summary:** **ചെറുവണ്ണൂര്‍: **മുയിപ്പോത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും, അധ്യാപകനും, കെ.എസ്.എസ്.പി.എയുടെ പ്രവര്‍ത്തകനുമായിരുന്ന പരയിലാട്ട് ബാലകൃഷ്ണന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍നേഴ്‌സ് അസോസിയേഷന്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുയിപ്പോത്ത് നടന്നു.

## Article Content

**ചെറുവണ്ണൂര്‍: **മുയിപ്പോത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും, അധ്യാപകനും, കെ.എസ്.എസ്.പി.എയുടെ പ്രവര്‍ത്തകനുമായിരുന്ന പരയിലാട്ട് ബാലകൃഷ്ണന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍നേഴ്‌സ് അസോസിയേഷന്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുയിപ്പോത്ത് നടന്നു.

വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ പരിപാടി കെഎസ്എസ്പിഎ സംസ്ഥാന കൗണ്‍സിലര്‍ സി.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു.

രവീന്ദ്രന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.  മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷന്റെ കീഴില്‍ രൂപീകൃതമായ 'കെല്‍പ്പ്' ചാരിറ്റബിള്‍ പദ്ധതിയുടെ ഉദ്ഘാടനം ബാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ഗീതയില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് സംസ്ഥാന  കൗണ്‍സിലര്‍ സി.കെ. രാഘവന്‍ നിര്‍വഹിച്ചു.

എന്‍.കെ എടക്കയില്‍ ചാരിറ്റബിള്‍ പദ്ധതിയുടെ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ.കെ.ഉമ്മര്‍, ആര്‍.പി ഷോഭിഷ്, മേപ്പയൂര്‍ ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് നളിനി നല്ലൂര്‍, വി. കണാരന്‍, പിലാക്കാട്ട് ശങ്കരന്‍, ലത്തീഫ്, പി.പി ഗോപാലന്‍, ഇ. പ്രദീപ് കുമാര്‍, വിജയന്‍ ആവള, പട്ടയാട്ട് അബ്ദുള്ള, സി.ടി. ബാബു, വി. ചെക്കോട്ടി, നൗഫല്‍, കെ.പി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156093/parailat-balakrishnan-remembered-the-master)