---
title: "കലയും സാഹിത്യവും മനുഷ്യ മനസ്സിനെ വലുതാക്കുന്നു; ഡോ കെ.ജയകുമാര്‍ "
english_title: "Art and literature enlarge the human mind; Dr. K. Jayakumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156107/art-and-literature-enlarge-the-human-mind-dr-k-jayakumar"
published_at: "2023-10-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352fa25ac53_000_8_chinmaya.JPG"
keywords: []
---

# കലയും സാഹിത്യവും മനുഷ്യ മനസ്സിനെ വലുതാക്കുന്നു; ഡോ കെ.ജയകുമാര്‍ 

> **Lead Summary:** **പേരാമ്പ്ര:** മനുഷ്യന്റെ മനസ്സില്‍ കലയുടെയുടെയും സാഹിത്യത്തിന്റെയും ഒരംശം ഉണ്ടാകുമ്പോള്‍ മനസ്സിന്റെ ലോകം വലുതാകുകയും ഹൃദയം വിശാലമാക്കുകയും ചെയ്യുന്നുവെന്ന് ഗാനരചയിതാവും സാഹിത്യകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** മനുഷ്യന്റെ മനസ്സില്‍ കലയുടെയുടെയും സാഹിത്യത്തിന്റെയും ഒരംശം ഉണ്ടാകുമ്പോള്‍ മനസ്സിന്റെ ലോകം വലുതാകുകയും ഹൃദയം വിശാലമാക്കുകയും ചെയ്യുന്നുവെന്ന് ഗാനരചയിതാവും സാഹിത്യകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.

പൊതു ഭരണത്തില്‍ നിന്ന് പിരിഞ്ഞിട്ടു പോലും ആളുകള്‍ കല്ലറിയാത്തത് മനുഷ്യ സ്‌നേഹ ത്തിലധിഷ്ഠിതമായ ധാര്‍മികമൂല്യവും സാഹിത്യ പ്രവര്‍ത്തനവും കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല തല സര്‍ഗ്ഗോത്സവം നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യഷത വഹിച്ചു. റവന്യു ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മനോജ് മണിയൂര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ മാനേജര്‍ എ.വി.അബ്ദുള്ള ഉപഹാരം നല്‍കി.

അധ്യാപക രചന മത്സര വിജയികള്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ സമ്മാനം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, വാര്‍ഡ് മെമ്പര്‍ കെ. മധുകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ. സമീര്‍, ഹെഡ്മിസ്ട്രസ് എം.ബിന്ദു, ജില്ലാ കോഡിനേറ്റര്‍ ബിജു കാവില്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ കെ.വി. പ്രമോദ്, ബി.ബി. ബിനീഷ്, കെ.സജീവന്‍, പി.എം.ബഷീര്‍, കെ. കിഷോര്‍ലാല്‍, ടി.കെ.നൗഷാദ്, കെ.എം. നസീര്‍, കെ.സഹീര്‍, കെ. അരുണ്‍ കുമാര്‍, എസ്.എസ് അനിത, കെ.ബാബുരാജ് ടി.കെ. റാബിയ, എന്‍.പി.എ. കബീര്‍ എന്നിവര്‍ സംസാരിച്ചു.

സാഹിത്യകാരന്‍മാരായ മോഹനന്‍ നടുവത്തൂര്‍, മധു കടത്തനാട്, അഷറഫ് കല്ലോട് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ കയ്യൊപ്പ് ഓപ്പണ്‍ ക്യാന്‍വാസ്, ചിത്ര പ്രദര്‍ശനം എന്നിവ നടന്നു. കാര്‍ട്ടൂണിസ്റ്റ് എ.കെ. സചിത്രന്‍ ഉദ്ഘാടനം ചെയ്തു.

ഉപജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് എഴു മേഖലയിലായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കഥ രചന, കവിത രചന, പുസ്തകാസ്വാദന, കവിതാലാപനം, നാടന്‍ പാട്ട്, അഭിനയം, ചിത്രരചന എന്നി ഇനങ്ങളില്‍ കേരളത്തിലെ മികച്ച സാഹിത്യ കലാകാരന്‍ ക്ലാസ് നയിച്ചു.

കെ.ജയകുമാര്‍ ഗാന രചന നടത്തിയ സിനിമ ഗാനം പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്‍ജിത പാടിയപ്പോള്‍ സദസ്സും വേദിയും കയ്യടിയോടെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156107/art-and-literature-enlarge-the-human-mind-dr-k-jayakumar)